കോട്ടയം കോടിമത പാലത്തിൻ്റെ അപ്പ്റോച്ച് റോഡിൽ നിന്നും ലോറി താഴ്ചയിലേക്ക് മറിഞ്ഞു. പുലർച്ചെ നാലുമണിയോടെയായിരുന്നു അപകടമുണ്ടായത്.
തമിഴ്നാട്ടിൽ നിന്നും മെഡിക്കൽ ഗ്യാസുമായി കൊച്ചിയിലേക്ക് പോയ ലോറിയാണ് അപകടത്തിൽപ്പെട്ടത്. ഡ്രൈവർ ഉറങ്ങി പോയതാണ് അപകട കാരണമെന്ന് സൂചന. ആളപായമൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. ഫയർഫോഴ്സ് സ്ഥലത്തെത്തി ലോറി ഉയര്‍ത്തുകയായിരുന്നു.
English Summary:Lorry overturned in Kottayam
You may also like this video