ഡയാലിസിസ് കഴിഞ്ഞുവന്ന ലോട്ടറി വില്‍പ്പനക്കാരനായ രോഗിയുടെ ടിക്കറ്റുകള്‍ തട്ടിയെടുത്തു. തൊടുപുഴ പഞ്ചവടി സ്വദേശി അയ്യപ്പന്റെ ലോട്ടറികളാണ് നഷ്ടപ്പെട്ടത്. വൃക്കരോഗിയായ അയ്യപ്പന്‍ സ്ഥിരമായി ലോട്ടറി വില്‍ക്കുന്നത് തൊടുപുഴ ബിഎസ്എന്‍ല്‍ ജംങ്ഷനിലാണ്. ഡയാലിസിസ് വന്ന് കടത്തിണ്ണയിലിരുന്ന് മയങ്ങിയപ്പോഴാണ് രണ്ടായിരം രൂപ വിലവരുന്ന ടിക്കറ്റുകള്‍ നഷ്ടപ്പെട്ടത്.
ലോട്ടറി നോക്കാനെന്ന വ്യാജേനയെത്തിയാണ് തട്ടിപ്പ്. ലോട്ടറി അപഹരിച്ച ശേഷം തൊട്ടടുത്ത ഹോട്ടലിലേക്ക് കയറിപ്പോയ മോഷ്ടാവ് അധികം വൈകാതെ പുറത്തേക്ക് നടന്നുപോയതായാണ് വിവരം.
ഭാരിച്ച ജോലിയൊന്നും ചെയ്യാനാവാത്ത അയ്യപ്പന്റെ ഏക ഉപജീവനമാര്‍ഗമായിരുന്നു ലോട്ടറി വില്പന. ലോട്ടറി വിറ്റുകിട്ടുന്ന വരുമാനം കൊണ്ടായിരുന്നു അയ്യപ്പന്റെ ജീവിതവും ചികിത്സയുമെല്ലാം നടന്നുവന്നിരുന്നത്. സംഭവമറിഞ്ഞ് പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
English Summary: lottery tickets theft in thodupuzha
You may also like this video

