ബാങ്ക് വിളിക്കുന്നതിന് ഉച്ചഭാഷിണി ഉപയോഗിക്കുന്നതിന് അര്‍ത്ഥം അല്ലാഹു ബധിരനാണെന്ന വിവാദ പ്രസ്താവനയുമായി കര്‍ണാടക ബിജെപി നേതാവ്. മുതിർന്ന ബിജെപി നേതാവും മുൻ മന്ത്രിയുമായ കെഎസ് ഈശ്വരപ്പയാണ് വിവാദ പരാമര്‍ശം നടത്തിയിരിക്കുന്നത്. പൊതുസമ്മേളനത്തെ അഭിസംബോധന ചെയ്യുന്നതിനിടെയായിരുന്നു ഈശ്വരപ്പയുടെ പ്രസ്താവന. “ഞാൻ എവിടെ പോയാലും ഈ ബാങ്കുവിളി എനിക്ക് തലവേദനയാണ്. സുപ്രീം കോടതിയുടെ വിധി വരട്ടെ, ിഇന്നല്ലെങ്കില്‍ നാളെ ഇതവസാനിക്കുമെന്നും ഈശ്വരപ്പ പറഞ്ഞു. “അമ്പലങ്ങളിൽ പെൺകുട്ടികളും സ്ത്രീകളും പ്രാർത്ഥനയും ഭജനയും നടത്തുന്നു. ഞങ്ങൾ മതവിശ്വാസികളാണ്, പക്ഷേ ഞങ്ങൾ ഉച്ചഭാഷിണി ഉപയോഗിക്കുന്നില്ല, നിങ്ങൾ ഉച്ചഭാഷിണി ഉപയോഗിച്ച് പ്രാർത്ഥനയ്ക്ക് വിളിക്കുകയാണെങ്കിൽ, അതിനർത്ഥം അള്ളാഹു ബധിരനാണ്,” അദ്ദേഹം കൂട്ടിച്ചേർത്തു.
ഉപമുഖ്യമന്ത്രിയായും സേവനമനുഷ്ഠിച്ചിട്ടുള്ള ഈശ്വരപ്പ നേരത്തെയും നിരവധി വിവാദ പരാമര്‍ശം നടത്തിയിട്ടുണ്ട്. പതിനെട്ടാം നൂറ്റാണ്ടിലെ മൈസൂർ ഭരണാധികാരി ടിപ്പു സുൽത്താനെ “മുസ്ലീം ഗുണ്ട” എന്ന അദ്ദേഹത്തിന്റെ പരാമര്‍ശം നിരവധി വിമര്‍ശനങ്ങള്‍ക്ക് കാരണമായിട്ടുണ്ട്. കഴിഞ്ഞ വർഷം കരാറുകാരന്റെ ആത്മഹത്യയുടെ പശ്ചാത്തലത്തിൽ ഈശ്വരപ്പയ്ക്ക് മന്ത്രിസ്ഥാനം ഒഴിയേണ്ടി വന്നിരുന്നു. തന്റെ മരണത്തിന് “പൂർണ്ണ ഉത്തരവാദി” ഈശ്വരപ്പയുടെ ആണ് എന്ന് കരാറുകാരൻ ആരോപിച്ചതിനുപിന്നാലെ പോലീസ് കേസിൽ പ്രതി ചേർക്കുകയും ചെയ്തിരുന്നു.
ശബ്ദമലിനീകരണത്തിന്റെ ആരോഗ്യപ്രശ്നങ്ങൾ ചൂണ്ടിക്കാട്ടി 2005 ജൂലൈയിൽ സുപ്രീം കോടതി പൊതു അടിയന്തര സാഹചര്യങ്ങളിലൊഴികെ രാത്രി 10 മുതൽ രാവിലെ 6 വരെ ഉച്ചഭാഷിണി ഉപയോഗിക്കുന്നത് നിരോധിച്ചിരുന്നു. പിന്നീട്, 2005 ഒക്ടോബറിൽ, വർഷത്തിൽ 15 ദിവസത്തേക്ക് ഉത്സവ അവസരങ്ങളിൽ അർദ്ധരാത്രി വരെ ഉച്ചഭാഷിണി ഉപയോഗിക്കാൻ അനുവദിക്കാമെന്ന് കോടതി പറഞ്ഞു.
English Summary: Loudspeaker Mandatory; ‘That means Allah is deaf’: Karnataka BJP MLA with controversial statement
You may also like this video

