Site iconSite icon Janayugom Online

പബ്‍ജിയിലൂടെ പ്രണയം; പാക് സ്വദേശിയായ യുവതി നാല് കുട്ടികളുമായി ഇന്ത്യയിലെത്തി

പബ്‍ജി കളിക്കുന്നതിനിടെ പരിചയപ്പെട്ട യുവാവിനെ തേടി പാക് യുവതി ഇന്ത്യയിലെത്തി. നാലു മക്കളുമായാണ് ഇവർ നേപ്പാൾ അ­തി­ർത്തി വഴി ഇന്ത്യയിൽ എ­ത്തിയത്. പാകിസ്ഥാനിൽ നിന്നുള്ള സീമ ഗുലാം ഹൈദർ എന്ന സ്ത്രീയാണ് ഗ്രേറ്റർ നോയിഡയിൽ നിന്നുള്ള സച്ചിനെ തേടി എത്തിയത്. പബ്‍ജി കളിക്കുന്നതിനിടെയാണ് ഇവർ ഓണ്‍ലൈനായി കണ്ടുമുട്ടുകയും പ്രണയത്തിലാകുകയും ചെയ്തത്. 

സമൂഹ­മാധ്യമങ്ങളിലൂടെയാണ് ഇ­വർ ചാറ്റിങ് പിന്നീട് തുടര്‍ന്നത്. നോയിഡയിൽ എ­ത്തിയ യുവതി സച്ചിനൊപ്പം താമസം തുടങ്ങുകയും ചെയ്തു. പാകിസ്ഥാൻ യുവതി അനധികൃതമായി താമസിക്കുന്നതായി പ്രാദേശിക പൊലീസിന് വിവരം ലഭിച്ചു.
സീമയുടെ സാന്നിധ്യം പൊലീസിന് ലഭിച്ചിട്ടുണ്ടാകുമെന്ന് അറിഞ്ഞ സച്ചിൻ സീമയ്ക്കും നാല് കുട്ടികള്‍ക്കുമൊപ്പം നാടുവിട്ടു. പൊലീസ് പിന്നീട് ഇവരെ പിടികൂടി അറസ്റ്റ് ചെയ്തു. സംഭവത്തില്‍ പോലീസ് കൂടുതൽ അന്വേഷണം നടത്തുന്നുണ്ട്. 

Eng­lish Sum­ma­ry: Love through Pubg; A Pak­istani woman came to India with four children

You may also like this video

Exit mobile version