Site iconSite icon Janayugom Online

ഫേസ്ബുക്ക് വഴി പ്രണയം; എച്ച്ഐവി ബാധിതനായ കാമുകന്റെ രക്തം ശരീരത്തിലേക്ക് കുത്തിവെച്ച് 15 കാരി

ഫേസ്ബുക്ക് വഴി പ്രണയിച്ച കാമുകന്റെ രക്തം ശരീരത്തിലേക്ക് കുത്തിവെച്ച് പെണ്‍കുട്ടി. പ്രണയം തെളിയിക്കുന്നതിനായാണ് എച്ച്ഐവി ബാധിതനായ കാമുകന്റെ രക്തം സിറിഞ്ച് ഉപയോഗിച്ച് സ്വന്തം ശരീരത്തില്‍ കുത്തിവെച്ചത്. പെണ്‍കുട്ടി ഇപ്പോള്‍ മെഡിക്കല്‍ നിരീക്ഷണത്തിലാണ്. അസമിലെ സുല്‍കുച്ചി ജില്ലയിലാണ് സംഭവം.

ഹാജോയിലെ സത്തോളയില്‍ നിന്നുള്ള യുവാവ് ഫേസ്ബുക്ക് വഴിയാണ് 15 കാരിയെ പരിചയപ്പെടുന്നത്. വെറും 3 കൊല്ലം കൊണ്ട് ഇവരുടെ ബന്ധം ദൃഢമായി. ഇവര്‍ പലതവണ ഒളിച്ചോടിയെങ്കിലും മാതാപിതാക്കള്‍ തിരികെ കൊണ്ടുവരികയായിരുന്നു. സംഭവത്തില്‍ അന്വേഷണമാരംഭിച്ച പൊലീസ് കാമുകനെ അറസ്റ്റ് ചെയ്തുവെന്നാണ് റിപ്പോര്‍ട്ട്.

Eng­lish sum­ma­ry; Love via Face­book; 15-year-old injects her HIV-infect­ed lover’s blood into her body

You  may also like this video;

സ്വതന്ത്ര കൊളംബിയയുടെ ആദ്യ ഇടതുപക്ഷ പ്രസിഡന്റ് ഗുസ്താവോ പെത്രോ അധികാരമേറ്റു | WORLD AT A GLANCE
Exit mobile version