Site iconSite icon Janayugom Online

തമിഴ്നാട്ടില്‍ താഴ്ന്ന പ്രദേശങ്ങൾ വെള്ളത്തില്‍

തമിഴ്നാട്ടിലെ തെക്കൻ ജില്ലകളിൽ കനത്ത മഴയില്‍ തൂത്തുക്കുടി, തിരുനെൽവേലി, തെങ്കാശി, കന്യാകുമാരി, രാമനാഥപുരം എന്നിവിടങ്ങളിലെ താഴ്ന്ന പ്രദേശങ്ങളിൽ വെള്ളം കയറി. തിരുനെൽവേലി, കന്യാകുമാരി, തൂത്തുക്കുടി, തെങ്കാശി എന്നീ ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപങ്ങൾക്ക് അവധി പ്രഖ്യാപിച്ചു. മഴ തുടരുമെന്നാണ് കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്.

തെങ്കാശിയിലെ കുറ്റാലം വെള്ളചാട്ടത്തിൽ സന്ദർശകരെ വിലക്കി. താഴ്‌ന്ന പ്രദേശത്തുള്ളവരെ ഒഴിപ്പിക്കാനുള്ള രക്ഷാപ്രവർത്തന നടപടികൾ പുരോ​ഗമിക്കുകയാണെന്ന് അധികൃതർ അറിയിച്ചു. അതേസമയം ചെന്നൈ അടക്കം വടക്കൻ ജില്ലകളിൽ ഒറ്റപ്പെട്ട മഴ പെയ്താലും ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു.

Eng­lish Sum­ma­ry; Low-lying areas in Tamil Nadu are under water
You may also like this video

Exit mobile version