Site iconSite icon Janayugom Online

ബംഗാൾ ഉൾക്കടലിൽ രൂപം പ്രാപിച്ച ന്യൂനമർദം ശക്തി പ്രാപിച്ചു; അടുത്ത മണിക്കൂറുകളിൽ ഇത് തീവ്ര ന്യൂനമർദത്തിന് സാധ്യത

ബംഗാൾ ഉൾക്കടലിൽ രൂപം പ്രാപിച്ച ന്യൂനമർദം ശക്തി പ്രാപിക്കുന്നതായി ഇന്ത്യൻ കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. തെക്കുകിഴക്കൻ ബംഗാൾ ഉൾക്കടലിലും ആൻഡമാൻ കടലിനും സമീപത്തായാണ് ന്യൂനമർദം സ്ഥിതി ചെയ്യുന്നത്. അടുത്ത മണിക്കൂറുകളിൽ ഇത് തീവ്ര ന്യൂനമർദമായി മാറും. ന്യൂനമർദം മോഖാ ചുഴലിക്കാറ്റായി മാറുമെന്നാണ് മുന്നറിയിപ്പ്.
വടക്ക്-വടക്കുപടിഞ്ഞാറൻ ദിശയിൽ സഞ്ചരിക്കുന്ന മോഖാ ചുഴലിക്കാറ്റ് മധ്യ കിഴക്കൻ ബംഗാൾ ഉൾക്കടൽ കടന്ന് ബംഗ്ലാദേശ്-മ്യാൻമർ തീരത്തേക്ക് നീങ്ങുമെന്നാണ് കരുതുന്നത്. സ്ഥിതിഗതികൾ കൈകാര്യം ചെയ്യാൻ സംസ്ഥാന സർക്കാർ സജ്ജമായതിനാൽ ചുഴലിക്കാറ്റിനെ ജനങ്ങൾ ഭയപ്പെടേണ്ടതില്ലെന്ന് പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി നേരത്തെ പറഞ്ഞിരുന്നു. അതേസമയം മത്സ്യത്തൊഴിലാളികൾ ജാഗ്രത പാലിക്കണമെന്ന് നിർദേശമുണ്ട്.

eng­lish summary;Low pres­sure formed over Bay of Ben­gal strengthened

you may also like this video;

Exit mobile version