വടക്ക് കിഴക്കൻ അറബികടലിൽ ഗുജറാത്ത് തീരത്തിനു സമീപം ന്യുനമർദ്ദം രൂപപ്പെട്ടു. പടിഞ്ഞാറു ദിശയിൽ സഞ്ചരിക്കുന്ന ന്യുനമർദ്ദം ശക്തി പ്രാപിക്കാനാണ് സാധ്യത. വടക്കൻ ഒഡിഷക്കും സമീപപ്രദേശത്തിനും മുകളിലായിട്ടാണ് ന്യൂനമർദ്ദം നിലനിൽക്കുന്നത്.
മൺസൂൺ പാത്തി അതിന്റെ സാധാരണ സ്ഥാനത്തു നിന്ന് തെക്കോട്ടു മാറി സജീവമായിരിക്കുന്നു, ജൂലൈ 17 മുതൽ മൺസൂൺ പാത്തി വടക്കോട്ടു സഞ്ചരിക്കാൻ സാധ്യതയുണ്ട്.
ഇതിന്റെ ഫലമായി കേരളത്തിൽ അടുത്ത അഞ്ച് ദിവസം വ്യാപകമായ മഴക്കും ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ശക്തമായ മഴക്കും സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.
സംസ്ഥാനത്ത് ഇന്ന് നാല് ജില്ലകലിൽ ഓറഞ്ച് അലർട്ടണ്. വയനാട്, കണ്ണൂർ, കാസർകോട്, ഇടുക്കി ജില്ലകലിലാണ് ഓറഞ്ച് അലർട്ട്. തിരുവനന്തപുരം, കൊല്ലം ഒഴികെയുള്ള മറ്റ് ജില്ലകളിൽ യെല്ലോ അലർട്ടുമാണ്.
English summary;Low pressure in Arabian Sea; Widespread rain is likely in Kerala for five days
You may also like this video;