Site icon Janayugom Online

ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദം; ചുഴലിക്കാറ്റ് മുന്നറിയിപ്പ്

സംസ്ഥാനത്ത് തെക്ക് പടിഞ്ഞാറന്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദം വീണ്ടും ശക്തി പ്രാപിച്ചു.  മാര്‍ച്ച് 21 ഓടെ ന്യൂനമര്‍ദ്ദം ആന്‍ഡമാന്‍ തീരത്തിനു സമീപത്ത് വച്ച് ചുഴലിക്കാറ്റായി മാറും. തെക്ക് പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലില്‍ നിലവിലുള്ള ന്യൂന മര്‍ദ്ദം ശക്തി പ്രാപിച്ച് മാര്‍ച്ച് 21 ഓടെ ആന്‍ഡമാന്‍ തീരത്തിനു സമീപത്ത് വെച്ച് ചുഴലിക്കാറ്റായി മാറാന്‍ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

മാര്‍ച്ച് 23 ഓടെ ബംഗ്ലാദേശ് ‑മ്യാന്‍മര്‍ തീരത്ത് കരയില്‍ പ്രവേശിക്കാന്‍ സാധ്യതയെന്നും കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നല്‍കി. അതേസമയം ഇത് ഇന്ത്യന്‍ തീരത്തിനു ഭീഷണിയാകില്ല. എന്നാല്‍ കേരളത്തില്‍ ഒറ്റപെട്ട വേനല്‍ മഴ തുടരാന്‍ സാധ്യതയെന്നും കാലാവസ്ഥ വകുപ്പിന്റെ അറിയിപ്പ്.

Eng­lish Summary:Low pres­sure in Bay of Ben­gal; Hur­ri­cane warning
You may also like this video

Exit mobile version