ബംഗാൾ ഉൾക്കടലിലെ ശക്തമായ ന്യൂനമർദ്ദം രൂപപ്പെട്ടു. തെക്ക് കിഴക്കൻ ബംഗാൾ ഉൾക്കടലിലും ആൻഡമാൻ കടലിനും സമീപത്തായാണ് നിലവിൽ ന്യൂനമർദം. അടുത്ത മണിക്കൂറുകളിൽ തീവ്രന്യൂനമർദ്ദമായി മാറും. നാളെയോടെ ഇത് മോക്കാ ചുഴലിക്കാറ്റായി മാറും. വടക്ക് പടിഞ്ഞാറൻ ദിശയിൽ സഞ്ചരിക്കുന്ന മോക്കാ ചുഴലിക്കാറ്റ് മധ്യകിഴക്കൻ ബംഗാൾ ഉൾക്കടൽ കടന്ന് ബംഗ്ലാദേശ്-മ്യാന്മാർ തീരത്തേക്ക് നീങ്ങുമെന്നാണ് കരുതുന്നത്. അതേസമയം കേരളത്തെ ചുഴലിക്കാറ്റ് നേരിട്ട് ബാധിക്കില്ലെങ്കിലും മഴയ്ക്ക് കാരണമാകും. കേരളത്തില്‍ ചില ജില്ലകളില്‍ മഴ ലഭിക്കുന്നുണ്ട്. മത്സ്യത്തൊഴിലാളികൾ ജാഗ്രത പാലിക്കാൻ മുന്നറിയിപ്പ് പുറപ്പെടുവിച്ചിട്ടുണ്ട്.
English Summary;Low pressure intensified over Bay of Bengal
You may also like this video