ഡിജിറ്റല്‍ പേയ്‌മെന്റ് സാമ്പത്തിക സേവന ദാതാക്കളായ, പേടിഎം പാചകവാതക വിലക്കയറ്റം നേരിടാന്‍ ഉപയോക്താക്കളെ സഹായിക്കുന്നതിനായി രണ്ട് ക്യാഷ് ബാക്ക് ഓഫറുകള്‍ പ്രഖ്യാപിച്ചു. രണ്ട് ഓഫറുകളും പേടിഎം ആപ്പില്‍ ലഭ്യമാണ്. ആദ്യത്തെ എല്‍പിജി സിലിണ്ടര്‍ ബുക്കിങ്ങിനോ നിലവിലുള്ള ബുക്കിങ്ങിന്റെ പേയ്‌മെന്റിനോ 50–1000 രൂപ ക്യാഷ് ബാക്ക് നേടാന്‍ അവസരം ഉണ്ട്. ഇടപാട് സമയത്ത് FIRST GAS എന്ന പ്രൊമോ കോഡ് നല്കിയാല്‍ ഓഫര്‍ ലഭ്യമാക്കാം. ഗ്യാസ് സിലിണ്ടര്‍ ബുക്കു ചെയ്യുമ്പോഴോ പേടിഎം വഴി നിലവിലുള്ള ബുക്കിങ്ങിനോ പണം അടയ്ക്കുമ്പോഴോ GAS 1000 എന്ന പ്രൊമോ കോഡ് നല്‍കി 10–1000 രൂപ ക്യാഷ് ബാക്ക് നേടാം. പേടിഎം ആപ്പിലൂടെ രണ്ടു കോടിയിലധികം പാചക വാതക സിലിണ്ടറുകള്‍ ഡെലിവറി പൂര്‍ത്തിയാക്കിയിട്ടുണ്ട്. പേടിഎം വാലറ്റ്, യുപിഐ, ഡെബിറ്റ്ക്രെഡിറ്റ് കാര്‍ഡുകള്‍, നെറ്റ് ബാങ്കിംഗ്, പേടിഎം പോസ്റ്റ് പെയ്ഡ് തുടങ്ങിയ ഉപകരണങ്ങളിലൂടെ സിലിണ്ടറുകള്‍ ബുക്കു ചെയ്യാം. പേടിഎം സൂപ്പര്‍ ആപ്പ് വഴി, ഡെലിവറി ട്രാക്കു ചെയ്യാനും കഴിയും.
English Summary: LPG Booking: Paytm with Rs.1000 cash back offer
You may like this video also