Site iconSite icon Janayugom Online

വയനാട് ദുരന്ത ഭൂമി സന്ദർശിച്ച ലഫ്റ്റനന്റ് കേണൽ മോഹൻലാലിനെ അധിക്ഷേപിച്ചു; ചെകുത്താൻ യൂട്യൂബർക്കെതിരെ കേസ്

വയനാട് ദുരന്ത ഭൂമി സന്ദർശിച്ച ഇന്ത്യൻ ടെറിട്ടോറിയല്‍ ആർമി ലഫ്റ്റനന്‍റ് കേണലും ചലച്ചിത്ര താരവുമായ മോഹൻലാലിനെ സമൂഹ മാധ്യമങ്ങളിലൂടെ അധിക്ഷേപിച്ച യൂട്യൂബർക്കെതിരെ കേസെടുത്തു. ‘ചെകുത്താൻ’ എന്ന പേരിൽ യൂട്യൂബ് ചാനല്‍ നടത്തുന്ന പത്തനംതിട്ട തിരുവല്ല മഞ്ഞാടി സ്വദേശി അജു അലക്‌സിനെതിരെയാണ് തിരുവല്ല പൊലീസ് കേസെടുത്തത്.

ചലച്ചിത്ര താരങ്ങളുടെ സംഘടനയായ ‘അമ്മ’യുടെ ജനറല്‍ സെക്രട്ടറി സിദ്ദിഖിന്‍റെ പരാതിയിലാണ് കേസ്. ടെറിട്ടോറിയല്‍ ആർമി ലഫ്റ്റനന്‍റ് കേണല്‍ മോഹൻലാല്‍ വയനാട്ടില്‍ ദുരന്തഭൂമിയില്‍ പട്ടാള യൂണിഫോമില്‍ സന്ദർശനം നടത്തിയതിനെ ‘ചെകുത്താൻ’ എന്ന ഫേസ്ബുക്ക് പേജിലൂടെ അധിക്ഷേപം നടത്തുകയായിരുന്നു. 

യൂട്യൂബ് ചാനലിലൂടെ മറ്റുള്ളവർ കാണുന്നതിനും സമൂഹമാധ്യത്തില്‍ മോഹൻലാലിനെ അപകീർത്തിപ്പെടുത്തുന്നതിനും താരത്തിന്‍റെ ആരാധകരില്‍ വിദ്വേഷം ജനിപ്പിച്ച്‌ സമൂഹത്തില്‍ ലഹള ഉണ്ടാക്കണമെന്നുള്ള ഉദ്ദേശ്യത്തോടും കൂടി അപകീർത്തിപരമായ പരാമർശങ്ങള്‍ നടത്തിയെന്നും എഫ്ഐആറിൽ ചൂണ്ടിക്കാട്ടുന്നു. കേസെടുത്തതിന് പിന്നാലെ യൂട്യൂബർ ഒളിവില്‍ പോയെന്നും ഇയാള്‍ക്കായുള്ള അന്വേഷണം ഊർജിതമാക്കിയതായും തിരുവല്ല എസ്എച്ച്‌ഒ പറഞ്ഞു. 

Eng­lish Sum­ma­ry: Lt. Col. Mohan­lal was insult­ed when he vis­it­ed Wayanad dis­as­ter land; Satan filed a case against YouTuber

You may also like this video

Exit mobile version