Site iconSite icon Janayugom Online

മധ്യപ്രദേശിലെ ലൂബ്രിക്കൻ്റ് ഫാക്ടറിക്ക് തീ പിടിച്ചു, രണ്ട് തൊഴിലാളികൾ മരിച്ചു

ലൂബ്രിക്കന്റ് ഓയിൽ ഫാക്ടറിയിൽ തീപ്പിടിത്തത്തെ തുടർന്ന് രണ്ട് യുവതൊഴിലാളികൾ മരിച്ചു. മധ്യപ്രദേശിലെ ധാർ ജില്ലയിലെ പിതംപൂരിലുള്ള ഫാക്ടറിയിലാണ് സംഭവം. അനവധി പേർ പൊള്ളലേറ്റ് ഗുരുതരാവസ്ഥയിലാണ്. ഒരു മാസത്തിനകം രണ്ടാമത്തെ അപടകമാണ്. ജില്ലാ ആസ്ഥാനത്ത് നിന്ന് 50 കിലോമീറ്റർ അകലെ പിതംപൂർ വ്യാവസായിക മേഖലയിലെ സെക്ടർ 3 ൽ സ്ഥിതി ചെയ്യുന്ന ശിവം ഇൻഡസ്ട്രീസിൽ ബുധനാഴ്ച രാത്രിയാണ് സംഭവം.
ഫാക്ടറി പരിസരത്തുള്ള ഒരു ടാങ്കറിന് തീപിടിച്ചു. തുടർന്ന് തീ മറ്റുഭാഗങ്ങളിലേക്കും പടരുകയായിരുന്നു.

നീരജ് (23), കൽപേഷ് (35) എന്നിവരുടെ മൃതദേഹം കത്തിക്കരിഞ്ഞ നിലയിലായിരുന്നു. ടാങ്കർ ഡ്രൈവർ മനോജ് ഝാ, ഫയർ ഫൈറ്റർ ദിലീപ് സിംഗ് യാദവ് എന്നിവർ ചികിത്സയിലാണ്. വിവരം ലഭിച്ചതിനെത്തുടർന്ന് ഇൻഡോറിൽ നിന്നും പിതംപൂരിൽ നിന്നും നാല് ഫയർ ബ്രിഗേഡ് വാഹനങ്ങൾ സ്ഥലത്തെത്തി. നാല് മണിക്കൂറിനുള്ളിൽ തീ നിയന്ത്രണവിധേയമാക്കിയതായി ഉദ്യോഗസ്ഥൻ പറഞ്ഞു.

Exit mobile version