Site iconSite icon Janayugom Online

മുൻ പൊലീസ് ഉദ്യോഗസ്ഥന്റെ റെസ്റ്റോറന്റ് ഉദ്ഘാടനം ചെയ്ത് പശു; വീഡിയോ വൈറൽ

ഉത്തർപ്രദേശിൽ പശുവിനെക്കാെണ്ട് റെസ്റ്റോറന്റ് ഉദ്ഘാടനം ചെയ്യിക്കുന്ന വീഡിയോ വൈറലാകുന്നു. ലഖ്നൗവിലാണ് സംഭവം. നഗരത്തിലെ ആദ്യ ജൈവ റെസ്റ്റോറന്റ് ആയ ‘ഓർഗാനിക് ഒയേസിസ്’ ആണ് പശു ഉദ്ഘാടനം ചെയ്തത്. മുൻ പൊലീസ് ഡെപ്യൂട്ടി സൂപ്രണ്ട് ശൈലേന്ദ്ര സിംഗിന്റേതാണ് റെസ്റ്റോറന്റ്. ജൈവ കൃഷിയിലൂടെ ഉല്പാദിപ്പിക്കട്ടെ ഉല്പന്നങ്ങൾ കൊണ്ടാണ് ഈ റെസ്റ്റോറന്റിലെ വിഭവങ്ങളൊരുക്കുന്നത് എന്നാണ് ഇയാൾ പറയുന്നത്. സുശാന്ത് ഗോൾഫ് സിറ്റിയിൽ ലുലു മാളിനടുത്താണ് റെസ്റ്റോറന്റ്.

Eng­lish Sum­ma­ry: Luc­know-based ‘organ­ic’ restau­rant inau­gu­rat­ed by ‘cow’
You may also like this video

Exit mobile version