Site iconSite icon Janayugom Online

ഐപിഎല്ലില്‍ ലഖ്നൗ സൂപ്പര്‍ ജയന്റ്‌സിന് തിരിച്ചടി

ഐപിഎല്ലില്‍ ലഖ്നൗ സൂപ്പര്‍ ജയന്റ്‌സിന് തിരിച്ചടി. ഇംഗ്ലണ്ട് പേസര്‍ മാര്‍ക്ക് വുഡ് പരുക്കിനെ തുടര്‍ന്ന് ഐപിഎല്ലില്‍ നിന്ന് പുറത്തായതാണ് ടീമിന് വലിയ നഷ്ടമാകുന്നത്. കൈമുട്ടിന് പരിക്കേറ്റതിനാല്‍ താരത്തിന് ഈ സീസണില്‍ കളിക്കാനാകില്ല. ലേലത്തില്‍ 7.5 കോടി രൂപയ്ക്കാണ് ലഖ്നൗ വുഡിനെ സ്വന്തമാക്കിയത്. കഴിഞ്ഞയാഴ്ച വെസ്റ്റ് ഇന്‍ഡീസിനെതിരായ ആദ്യ ടെസ്റ്റില്‍ വുഡിന്റെ വലതു കൈമുട്ടിന് പരിക്കേറ്റിരുന്നു. പരിശോധനയ്ക്ക് ശേഷം താരത്തിന് വിശ്രമം ആവശ്യമാണെന്ന് ഡോക്ടര്‍മാര്‍ നിര്‍ദ്ദേശിക്കുകയായിരുന്നു.

ഇംഗ്ലണ്ട് ആന്‍ഡ് വെയില്‍സ് ക്രിക്കറ്റ് ബോര്‍ഡ് വുഡിന്റെ പരിക്കിനെക്കുറിച്ച് ലഖ്നൗ ഫ്രാഞ്ചൈസിയെ അറിയിച്ചു. ലോകേഷ് രാഹുലിന്റെ ടീം ഇതുവരെ വുഡിന് പകരക്കാരനായി മറ്റൊരു പേര് പ്രഖ്യാപിച്ചിട്ടില്ല.

Eng­lish sum­ma­ry; Luc­know Super Giants suf­fer a set­back in the IPL

You may also like this video;

Exit mobile version