Site icon Janayugom Online

ലുധിയാന കോടതി സ്ഫോടനക്കേസ് മുഖ്യപ്രതിയും തീവ്രവാദിയുമായ ‘ഹാപ്പി മലേഷ്യ’ പിടിയില്‍

happy singh

ലുധിയാന കോടതിയിലെ ബോംബ് സ്‌ഫോടനത്തിന്റെ മുഖ്യ സൂത്രധാരനും തീവ്രവാദിയുമായ ഹാപ്പി മലേഷ്യ ന്യൂഡൽഹിയിലെ ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്ന് പിടിയിലായതായി ദേശീയ അന്വേഷണ ഏജൻസി (എൻഐഎ) അറിയിച്ചു.
പഞ്ചാബിലെ അമൃത്‌സർ നിവാസിയായ ഹർപ്രീത് സിംഗ് എന്ന ഹാപ്പി മലേഷ്യ ക്വാലാലംപൂരിൽ നിന്ന് ന്യൂഡല്‍ഹി വിമാനത്താവളത്തിൽ എത്തിയതിന് തൊട്ടുപിന്നാലെയാണ് അറസ്റ്റിലായതെന്ന് എൻഐഎ വക്താവ് അറിയിച്ചു.

കഴിഞ്ഞ വർഷം ഡിസംബറിൽ ലുധിയാന കോടതി സമുച്ചയത്തിലുണ്ടായ വൻ ബോംബ് സ്ഫോടനത്തിൽ ഒരാൾ കൊല്ലപ്പെടുകയും ആറ് പേർക്ക് പരിക്കേൽക്കുകയും ചെയ്ത കേസിലാണ് അറസ്റ്റ്. 2021 ഡിസംബർ 23 ന് പഞ്ചാബിലെ ജില്ലാ ലുധിയാന കമ്മീഷണറേറ്റിലെ പോലീസ് സ്റ്റേഷൻ ഡിവിഷൻ അഞ്ചിന് കേസ് രജിസ്റ്റർ ചെയ്യുകയും ചെയ്തിരുന്നു. 

പാകിസ്ഥാൻ ആസ്ഥാനമായി പ്രവർത്തിക്കുന്ന ഇന്റർനാഷണൽ സിഖ് യൂത്ത് ഫെഡറേഷന്റെ (ഐഎസ്‌വൈഎഫ്) തലവനായ ലഖ്‌ബീർ സിംഗിന്റെ അനുയായിയായ സിംഗ്, ലുധിയാന കോടതി സമുച്ചയം സ്‌ഫോടനത്തിന്റെ ഗൂഢാലോചന നടത്തിയവരില്‍ ഒരാളാണെന്ന് അന്വേഷണത്തിൽ കണ്ടെത്തിയെന്നും വക്താവ് പറഞ്ഞു.

സ്‌ഫോടകവസ്തുക്കൾ, ആയുധങ്ങൾ, മയക്കുമരുന്ന് കടത്ത് ഉൾപ്പെടെയുള്ള വിവിധ കേസുകളിലും ഇയാള്‍ ഉൾപ്പെട്ടിട്ടുണ്ടെന്നും എൻഐഎ അറിയിച്ചു. നേരത്തെ, പ്രത്യേക എൻഐഎ കോടതിയിൽ നിന്ന് ഇയാള്‍ക്കെതിരെ ജാമ്യമില്ലാ വാറണ്ടും ലുക്ക് ഔട്ട് സർക്കുലറും (എൽഒസി) പുറപ്പെടുവിക്കുകയും ചെയ്തിരുന്നു. കേസിൽ കൂടുതൽ അന്വേഷണം നടക്കുകകയാണെന്ന് വക്താവ് പറഞ്ഞു. 

Eng­lish Sum­ma­ry: Lud­hi­ana court blast case main accused and ter­ror­ist ‘Hap­py Malaysia’ arrested

You may also like this video

Exit mobile version