Site icon Janayugom Online

യുപിയിലും ലംപി വൈറസ് വ്യാപകമാകുന്നു

ഉത്തര്‍പ്രദേശിലും ലംപി വെെറസ് വ്യാപകമായി പടരുന്നു. 236 കന്നുകാലികളാണ് വെെറസ് ബാധിച്ച് മരിച്ചത്. 1300 എണ്ണം സുഖം പ്രാപിച്ചു.
25 ജില്ലകളിലായി 25,000 കേസുകളാണുള്ളത്. നിലവില്‍ 15 ലക്ഷത്തോളം കന്നുകാലികള്‍ അണുബാധ മേഖലയിലാണ്. വെെറസ് ബാധ മൂലം മൃഗങ്ങളില്‍ മാത്രമല്ല, പാലിന്റെ ഉല്പാദനത്തെയും അതുമായി ബന്ധപ്പെട്ട മറ്റ് വ്യാപാരങ്ങളെ ബാധിക്കുന്നതായും അധികൃതര്‍ പറയുന്നു. അലിഗഡ്, മുസാഫർനഗർ, സഹാറൻപൂർ എന്നിവിടങ്ങളിലാണ് ഏറ്റവും കൂടുതൽ കേസുകൾ റിപ്പോർട്ട് ചെയ്തിരിക്കുന്നത്. 

കൂടാതെ മഥുര, ബുലന്ദ്ഷഹർ, ബാഗ്പത്, ഹാപൂർ, മീററ്റ്, ഷാംലി, ബിജ്‌നോർ എന്നിവിടങ്ങളിൽ വൈറസ് അതിവേഗം പടര്‍ന്നുക്കൊണ്ടിരിക്കുകയാണ്.
ലംപി വൈറസിന്റെ ഭീഷണി നിയന്ത്രിക്കാൻ പ്രതിരോധ കുത്തിവയ്പുകള്‍ ഇതിനോടകം ആരംഭിച്ചു. ഇതുവരെ 2 ലക്ഷം കന്നുകാലികൾക്ക് ബെൽറ്റ് വാക്സിനേഷനും 12.56 ലക്ഷം അണുബാധയുമായി ബന്ധപ്പെട്ട പ്രതിരോധ കുത്തിവയ്പ്പുകളും നടത്തി. കേസുകള്‍ കൂടാതിരിക്കാൻ നിരീക്ഷണത്തിനായി പ്രത്യേക ദൗത്യസേനയെ നിയമിച്ചിട്ടുണ്ട്. 

Eng­lish Summary:Lumpy virus is spread­ing in UP too
You may also like this video

Exit mobile version