ഭക്ഷ്യസുരക്ഷ ഉറപ്പാക്കാൻ വിവിധ വകുപ്പുകളെ ഏകോപിപ്പിച്ച് സംസ്ഥാനത്തെ സ്കൂളുകളിൽ പരിശോധന തുടരുന്നു. ജില്ലകളിലെ ഉച്ചഭക്ഷണ ചുമതലയുള്ള സൂപ്പർവൈസർമാരും ഉപജില്ലാ തലങ്ങളിലെ ഓഫീസർമാരും സ്കൂളുകളിൽ എത്തി ഉച്ചഭക്ഷണ പാചകപ്പുര, പാത്രങ്ങൾ, വാട്ടർടാങ്ക്, ടോയ്‌ലറ്റുകൾ, ഉച്ചഭക്ഷണ സാമഗ്രികൾ തുടങ്ങിയവ പരിശോധിക്കുന്നുണ്ട്. ഒരാഴ്ചയ്ക്കുള്ളിൽ സംസ്ഥാനത്തെ മുഴുവൻ സ്കൂളുകളിലെയും കുടിവെള്ള പരിശോധന വാട്ടർഅതോറിറ്റിയുമായും മറ്റു വകുപ്പുകളുമായും ചേർന്ന് നടത്തും.
തിരുവനന്തപുരം പൂജപ്പുര ഗവണ്‍മെന്റ് യുപിഎസിൽ പൊതുവിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി വിദ്യാർത്ഥികൾക്കൊപ്പം ഉച്ചഭക്ഷണം കഴിച്ചു. സ്കൂളിലെ പാചകപ്പുരയും ക്ലാസുകളും മന്ത്രി സന്ദർശിച്ചു. കോഴിക്കോട് സിവിൽ സ്റ്റേഷൻ ഗവൺമെന്റ് യുപിഎസ്, സെന്റ് വിൻസെന്റ് എന്നീ സ്കൂളുകളിൽ വിദ്യാർത്ഥികൾക്ക് നൽകുന്ന ഉച്ചഭക്ഷണത്തിന്റെ ഗുണനിലവാരം ഭക്ഷ്യ സിവിൽ സപ്ലൈസ് മന്ത്രി ജി ആർ അനിൽ നേരിൽക്കണ്ട് വിലയിരുത്തി.
English Summary: Lunch: Inspections continue in schools
You may like this video also