Site iconSite icon Janayugom Online

ശ്വാസകോശ അണുബാധ: ബംഗ്ലാദേശ് മുന്‍ പ്രധാനമന്ത്രി ഖാലിദ് സിയ ഗുരുതരാവസ്ഥയില്‍

ശ്വാസ കോശ അണുബാധയെത്തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ച ബംഗ്ലാദേശ് മുന്‍ പ്രധാനമന്ത്രിയും ബംഗ്ലാദേശ് നാഷമലിസ്റ്റ് പാര്‍ട്ടി ചെയര്‍പേഴ്ലണുമായ ഖാലിദ സിയ ഗുരതരാവസ്ഥയില്‍ തുടരുന്നു.ബിഎസ്എസ് വാര്‍ത്താ ഏജന്‍സിയാണ് വിവരം പങ്കുവെച്ചത്.അണുബാധ ഹൃദയത്തിലേക്കും ശ്വാസകോശത്തിലേക്കും വ്യാപിച്ചിട്ടുണ്ട്‌.

ലണ്ടനിലെ വിദഗ്ധചികിത്സയ്‌ക്കുശേഷം മേയ് ആറിനാണ് എൺപതു-കാരിയായ ഖാലിദ സിയ ബംഗ്ലാദേശിലെത്തിയത്. കൊല്ലപ്പെട്ട ബംഗ്ലാദേശ് പ്രസിഡന്റ് സിയാ- ഉർ റഹ്‌മാന്റെ ഭാര്യയാണ് ഖാലിദ സിയ. മകനും ബിഎൻപിയുടെ ആക്ടിങ് ചെയർമാനുമായ താരിഖ് റഹ്‌മാൻ 2008 മുതൽ ലണ്ടനിലാണ്. രണ്ടാമത്തെ മകൻ അറാഫത്ത് റഹ്‌മാൻ ഇ‍ൗവർഷം ഹൃദയാഘാതംമൂലം മരിച്ചു. 

L

Exit mobile version