Site icon Janayugom Online

ശ്വാസകോശ മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ വിജയകരം

സങ്കീര്‍ണമായ ശ്വാസകോശ മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയയിലൂടെ ചരിത്രം സൃഷ്ടിച്ച് ഇന്ത്യന്‍ ആരോഗ്യരംഗം. ശ്വസിക്കുന്ന ശ്വാസകോശ മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ വിജയകരമായി പൂര്‍ത്തീകരിച്ച് യുഎസ്, കാനഡ ഉള്‍പ്പടെയുള്ള രാജ്യങ്ങളുടെ പട്ടികയില്‍ ഇന്ത്യയും സ്ഥാനം പിടിച്ചു. അവയവം ശരീരത്തില്‍ നിന്ന് എടുത്തുമാറ്റി വച്ചുപിടിപ്പിക്കുന്നത് വരെയുള്ള സമയം വരെ സൂക്ഷിക്കാന്‍ കഴിയുന്ന നൂതന സാങ്കേതിക വിദ്യ ഉപയോഗിച്ചാണ് ശസ്ത്രക്രിയ പൂര്‍ത്തിയാക്കിയത്. അണുബാധ നീക്കം ചെയ്യുന്നത് വഴി അവയവത്തെ വേഗത്തില്‍ സ്വീകരിക്കാനുമുള്ള ശരീരത്തിന്റെ കഴിവിനെ വര്‍ധിപ്പിക്കാനും ഈ സാങ്കേതിക വിദ്യയിലൂടെ സാധിക്കും. ഹെെദരാബാദ് കൃഷ്ണ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സിലാണ് ശസ്ത്രക്രിയ നടന്നത്.

അണുബാധയുള്‍പ്പെടെയുള്ള ആന്തരിക പ്രശ്നങ്ങള്‍ കാരണമാണ് ശ്വാസകോശ മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ പലപ്പോഴും പരാജയപ്പെടുന്നത്. ദാനം ചെയ്ത ശ്വാസകോശം ഓർഗൻ റീകണ്ടീഷനിങ് ബോക്സ് എന്ന മെഷീനിൽ സൂക്ഷിക്കുകയും ആന്റിബയോട്ടിക്കുകളും മറ്റ് ആവശ്യമായ ദ്രാവകങ്ങളും അടങ്ങിയ ഒരു പോഷക ലായനി ഉപയോഗിച്ച് അണുബാധ ഒഴിവാക്കുകയും ചെയ്ത് ‚വെന്റിലേറ്ററിന്റെ സഹായത്തോടെ ശ്വാസകോശത്തിന്റെ ശ്വസനം നിലനിര്‍ത്തുകയാണ് ചെയ്യുന്നതെന്നും ശസ്ത്രക്രിയയിക്ക് നേത‍ൃത്വം നല്‍കിയ ഡോ. സന്ദീപ് അട്ടാവാര്‍ പറഞ്ഞു.

eng­lish sum­ma­ry; Lung trans­plant surgery successful

you may also like this video;

Exit mobile version