Site icon Janayugom Online

ആഡംബര കപ്പലിലെ മയക്കുമരുന്ന് കേസ്; പ്രതികളുടെ ജാമ്യാപേക്ഷ ഇന്ന് പരിഗണിക്കും

ആഡംബരക്കപ്പലിലെ മയക്കുമരുന്ന് പാര്‍ട്ടി കേസില്‍ പ്രതികളുടെ ജാമ്യപേക്ഷ ഇന്ന് പരിഗണിക്കും. കേസില്‍ ആര്യന്‍ ഖാനടക്കമുള്ള പ്രതികളാണ് ഉള്ളത്. മുംബൈയിലെ എൻഡിപിഎസ് കോടതിയാണ് ജാമ്യാപേക്ഷ പരിഗണിക്കുന്നത്. കേസുമായി ബന്ധപ്പെട്ട് ഒരു നൈജീരിയന്‍ പൗരന്‍ കൂടി അറസ്റ്റിലായി. ഇരുപത് പേരാണ് കേസില്‍ നാര്‍ക്കോട്ടിക്ക് കണ്‍ട്രോള്‍ ബ്യൂറോ അറസ്റ്റ് ചെയ്തത്. ഗോവയില്‍ നിന്നാണ് ഇയാളെ പിടികൂടിയത്. 

നിർമ്മാതാവ് ഇംതിയാസ് ഖത്രിയോട് ഇന്ന് വീണ്ടും ചോദ്യം ചെയ്യലിന് ഹാജരാകാൻ ആവശ്യപ്പെട്ടിട്ടുണ്ട്. ഇയാളുടെ വീട്ടിലും ഓഫീസിലും എൻസിബി റെയ്ഡ് നടത്തിയിരുന്നു. ഇയാളുടെ ഡ്രൈവറെയും എന്‍സിബി ചോദ്യം ചെയ്തിരുന്നു. കേസില്‍ ഷാറുഖ് ഖാന്റെ ഡ്രൈവറെയും ചോദ്യം ചെയ്തിരുന്നു. ലഹരി പാർട്ടി നടന്ന ആഡംബര കപ്പലിലേക്ക് ആര്യനെയും സുഹൃത്തുക്കളെയും എത്തിച്ചത് ഡ്രൈവർ ആണെന്ന നിഗമനത്തിന്റെ അടിസ്ഥാനത്തിലാണ് ചോദ്യം ചെയ്തത്. 14 ദിവസത്തെ ജുഡീഷ്യൽ കസ്റ്റഡിയിലാണ് നിലവില്‍ പ്രതികളായ ആര്യന്‍ ഖാന്‍ ഉള്‍പ്പെടെയുള്ളവര്‍.

ENGLISH SUMMARY:Luxury ship drug case; The bail plea of ​​the accused will be con­sid­ered today
You may also like this video

Exit mobile version