ആഡംബര കപ്പലിലെ ലഹരിമരുന്ന് കേസില്‍ കൂറുമാറിയ സാക്ഷി മരിച്ചു. പ്രഭാകര്‍ സെയിലാണ് മരിച്ചത്. ഹൃദയാഘാതത്തെ തുടര്‍ന്നായിരുന്നു ഇയാളുടെ മരണം. കേസില്‍ ആര്യന്‍ ഖാന്‍ ഉള്‍പ്പെട്ട കേസാണ് ഇത്. കേസിലെ മറ്റൊരു സാക്ഷി കിരൺ ഗോസാവിയുടെ അംഗരക്ഷകൻ കൂടിയാണ് പ്രഭാകർ സെയിൽ. മുംബൈയിലെ മഹുലിലുള്ള അപ്പാർട്ട്മെന്‍റിൽ വച്ചായിരുന്നു അന്ത്യം. അതേസമയം സെയിൽ വീട്ടിലുണ്ടായിരുന്നുവെന്നും മരണത്തിന് പിന്നിൽ ദുരൂഹതയുണ്ടെന്ന് കുടുംബം സംശയിക്കുന്നില്ലെന്നും അദ്ദേഹത്തിന്‍റെ അഭിഭാഷകൻ തുഷാർ ഖണ്ഡാരെ അറിയിച്ചു.
English Summary:Luxury ship drug case; The disobedient witness died
You may also like this video