Site iconSite icon Janayugom Online

സംസ്ഥാനത്ത് 10 വര്‍ഷത്തിനുശേഷം ‘ലെെം രോഗം’

എറണാകുളം ജില്ലയില്‍ ആദ്യമായി അപൂർവരോഗമായ ‘ലെെം രോഗം’ റിപ്പോർട്ട് ചെയ്തു. ലിസി ആശുപത്രിയില്‍ ചികിത്സയിലായിരുന്ന 56കാരനിലാണ് രോഗം സ്ഥിരീകരിച്ചത്. ബൊറേലിയ ബർഗ്ഡോർഫെറി’ എന്ന ബാക്ടീരിയയാണ് രോഗം ഉണ്ടാകുന്നത്. ഒരു പ്രത്യേക തരം ചെള്ളിന്റെ കടിയേല്‍ക്കുന്നതിലൂടെയാണ് ഈ ബാക്ടീരിയ മനുഷ്യ ശരീരത്തില്‍ കടക്കുന്നത്. കടുത്ത പനിയും തലവേദനയും കാല്‍മുട്ടില്‍ നീരുമായെത്തിയ രോഗിയെ കഴിഞ്ഞ ഡിസംബർ ആറിനാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. 

അപസ്‌മാരത്തിന്റെ ചില ലക്ഷണങ്ങള്‍ വരെ പ്രകടിപ്പിച്ചതോടെ രോഗിയുടെ നട്ടെല്ലില്‍ നിന്നുള്ള സ്രവം പരിശോധിച്ചപ്പോള്‍ മെനഞ്ചെെറ്റിസ് സ്ഥിരീകരിച്ചു. ചികിത്സയ്ക്ക് ശേഷം ആരോഗ്യം മെച്ചപ്പെടുകയും ഡിസംബർ 26ന് രോഗി ആശുപത്രി വിടുകയും ചെയ്തു. എന്നാല്‍ ആരോഗ്യവകുപ്പിന്റെ നേതൃത്വത്തില്‍ രോഗിയുടെ രക്തം പരിശോധനയ്ക്കായി നാഷണല്‍ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വെെറോളജിയിലേക്ക് അയച്ചിരുന്നു. തുടർന്ന് അവിടെ ലെെം രോഗം സ്ഥിരീകരിച്ചത് ഈ ചൊവ്വാഴ്ചയാണ്. പത്ത് വർഷത്തിന് ശേഷമാണ് സംസ്ഥാനത്ത് വീണ്ടും ലെെം രോഗം റിപ്പോർട്ട് ചെയ്യുന്നത്.

Eng­lish Summary:‘Lyme dis­ease’ after 10 years in the state

You may also like this video

YouTube video player
Exit mobile version