സുപ്രീം കോടതി ഇടക്കാല ജാമ്യം നൽകിയ എം ശിവശങ്കർ ജയിൽ മോചിതനായി. നടപടിക്രമങ്ങൾ പൂർത്തിയാക്കി ഉച്ചയ്ക്ക് ശേഷമാണ് കാക്കനാട് ജില്ലാ ജയിലിൽ നിന്ന് ശിവശങ്കർ പുറത്തിറങ്ങിയത്. ആരോഗ്യപരമായ കാരണങ്ങൾ ചൂണ്ടിക്കാട്ടി നൽകിയ ഹർജിയിലാണ് രണ്ട് മാസത്തേക്ക് ശിവശങ്കർ ജാമ്യം നേടിയത്.
എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് രജിസ്റ്റർ ചെയ്ത ലൈഫ് മിഷൻ കോഴക്കേസിൽ പ്രതിയായ എം ശിവശങ്കർ അഞ്ച് മാസത്തിലധികമായി ജയിലിലായിരുന്നു. ചികിത്സ തേടുന്ന ആശുപത്രി പരിസരം വിട്ട് പോകരുതെന്നാണ് സുപ്രീം കോടതിയുടെ ജാമ്യവ്യവസ്ഥ. ലൈഫ് മിഷൻ കേസിൽ ഒന്നാം പ്രതിയാണ് ശിവശങ്കർ. ശിവശങ്കറിന്റെ ഇടക്കാല ജാമ്യാപേക്ഷ കഴിഞ്ഞ മാസം അവസാനം കൊച്ചിയിലെ വിചാരണ കോടതി തള്ളിയിരുന്നു. ചികിത്സയ്ക്കായി ജാമ്യം വേണമെന്നാണ് ശിവശങ്കർ അന്നും ആവശ്യപ്പെട്ടത്. ഇതിനിടെയാണ് ജാമ്യാപേക്ഷയുമായി സുപ്രീം കോടതിയെ സമീപിച്ചത്.
English Summary: M Sivashankar released from jail
You may also like this video