Site iconSite icon Janayugom Online

ആവേശമായി എം സ്വരാജിന്റെ പര്യടനം

നിലമ്പൂര്‍ നിയോജക മണ്ഡലം എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി എം സ്വാരാജിന്റെ പര്യടനം ആവേശമായി തുടരുന്നു. നിരവധിയാളുകളാണ് സ്ഥാനാര്‍ത്ഥിക്ക് പിന്തുണയുമായെത്തുന്നത്. 

ഇന്നലെ പ്രധാനമായും എടക്കര പഞ്ചായത്തിലായിരുന്നു പര്യടനം. കാക്കപ്പരത, വെള്ളാരംകുന്ന്, മുസ്ലിയാരങ്ങാടി, തെയ്യംത്തുപാടം, നല്ലതണ്ണി, ഉദിരകുളം, മലച്ചി, പള്ളിപ്പടി, മണക്കാട്, കരുനെച്ചി, വെസ്റ്റ് പെരുങ്കുളം, പാര്‍ളി, പായിംപാടം, ശങ്കരകുളം, പാലേമാട് എന്നിവിടങ്ങളിലാണ് സ്വരാജ് പര്യടനം നടത്തിയത്. പാര്‍ലിയില്‍ പര്യടനം ആരോഗ്യ വകുപ്പ് മന്ത്രി വീണ ജോര്‍ജും നല്ലംതണ്ണിയില്‍ സിനിമ നടന്‍ പി പി കുഞ്ഞികൃഷ്ണനും ഉദ്ഘാടനം ചെയ്തു. എംഎല്‍എമാരായ എം വിജിന്‍, ലിന്റോ ജോസഫ്, പ്രേംകുമാര്‍ എന്നിവര്‍ വിവിധ കേന്ദ്രങ്ങളില്‍ സംസാരിച്ചു. 

Exit mobile version