രാധേ നീ മറന്നുവോ
രാധതൻ കണ്ണനെ
രാവിന്റെ വർണ്ണനെ
കണ്ണന്റെ മുരളിയും
മുരളിതൻ പാട്ടും
പാട്ടിന്റെ മാധുര്യം
കേട്ടു നീയിരുന്നതും
രാധേ നീ മറന്നുവോ
കാലികൾ മേയുന്ന
കാളിന്ദി തീരവും
തീരത്ത് പൂക്കുന്ന
തേങ്കിനിപ്പൂക്കളും
പൂക്കളിൽ പാറുന്ന
പൂമ്പാറ്റ കൂട്ടവും
രാധേ നീ മറന്നുവോ
പീലി തിരുകി നിൻ
നീലക്കാർവർണ്ണൻ
ചാരേയണയവെ
നാണിച്ചു നിന്നതും
പാൽച്ചിരി തൂകിയോൻ
കാട്ടിയ ലീലകൾ
പാടെ നീ മറന്നുവോ
നീലപ്പൂ മേനിയിൽ
പീതപ്പൂഞ്ചേലയും
നീ കോർത്ത മാല്യവും
കാലം കൊഴിഞ്ഞിട്ടും
രാധേ നീ മറന്നുവോ
രാധതൻ കണ്ണനെ
രാവിന്റെ വർണ്ണനെ
മാധവസ്മരണകൾ

