ഏതൊരു ജാലവിദ്യക്കാരനും
കാട്ടാവുന്ന വിദ്യകളുണ്ട്
കടലാസു കഷ്ണങ്ങൾ
ഒറ്റക്കടലാസാവുന്നത്
തൂവാലകൾ ചരടാകുന്നത്
നിമിഷാർധത്തിൽ
ശീട്ടുകൾ, ഗോപുരമാവുന്നത്
ആവനാഴിയിൽ നിന്നും
വർണമാലകൾ
പുറത്തെടുക്കുന്നത്
നിർജീവ വസ്തുവിനെ
മുയലും പ്രാവുമാക്കുന്നത്
മണ്ണ് പഞ്ചസാരയാക്കുന്നത്
ഇങ്ങനെ ചിലത്
പെട്ടിയിലടച്ച്
വാൾ കുത്തിയിറക്കുമ്പോഴും
നിസഹായയായ പെൺകുട്ടിയെ
അപ്രത്യക്ഷമാക്കുമ്പോഴും
തീക്കൂമ്പാരത്തിൽ നിന്നും
ബന്ധനത്തിൽ നിന്നും
രക്ഷപ്പെടുമ്പോഴും
കൈയിൽത്തന്നെയുണ്ടാവും
മാന്ത്രികന്റെ വടി
ഏതൊരു മാന്ത്രികവടിക്കും
കാട്ടാനാവാത്ത ചിലതുണ്ടാവാം
ഏതൊരു മനുഷ്യനും, ജീവിതത്തിൽ
കാണികളുടെ
ഹർഷാരവങ്ങൾക്കിടയിലും
മാന്ത്രികവടി
