Site iconSite icon Janayugom Online

ട്രംപിന് സമാധാന സമ്മാനം വാഗ്ദാനം ചെയ്ത് മച്ചാഡോ; പങ്കിട്ടെടുക്കാന്‍ പറ്റില്ലെന്ന് നൊബോല്‍ കമ്മിറ്റി

നൊബേല്‍ സമ്മാനം പങ്കിടാനോ റദ്ദാക്കാനോ കൈമാറ്റം ചെയ്യാനോ കഴിയില്ലെന്ന് നോർവീജിയൻ നൊബേൽ കമ്മിറ്റി. സമാധാനത്തിനുള്ള നൊബേല്‍ ജേതാവും വെനസ്വേലന്‍ പ്രതിപക്ഷ നേതാവുമായ മരിയ കൊറിന മച്ചാഡോ അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന് പുരസ്കാരം കെെമാറാമെന്ന് വാഗ്‍ദാനം ചെയ്തതിന് പിന്നാലെയാണ് നൊബേല്‍ കമ്മിറ്റിയുടെ പ്രസ്താവന. ഒരു നൊബൽ സമ്മാനം റദ്ദാക്കാനോ പങ്കിടാനോ മറ്റുള്ളവർക്ക് കൈമാറാനോ കഴിയില്ല. 

പ്രഖ്യാപനം നടത്തിക്കഴിഞ്ഞാൽ, തീരുമാനം എല്ലാക്കാലത്തേക്കും നിലനിൽക്കുന്നു,” നോബൽ കമ്മിറ്റിയുടെ പ്രസ്താവനയിൽ പറയുന്നു. നൊബേൽ സമ്മാന വാഗ്ദാനം മച്ചാഡോ അടുത്ത ആഴ്ച അമേരിക്ക സന്ദർശിക്കുമ്പോൾ ചർച്ച ചെയ്യുമെന്ന് ട്രംപ് പറഞ്ഞു. മുമ്പ് പല അവസരങ്ങളിലും സമാധാനത്തിനുള്ള നോബൽ സമ്മാനത്തിന് അർഹതയുള്ള വ്യക്തിയാണ് താനെന്ന് ട്രംപ് അവാകാശപ്പെട്ടിട്ടുണ്ട്. രണ്ടാം പ്രസിഡന്റ് പദവിയുടെ എട്ട് മാസത്തിനുള്ളിൽ എട്ട് യുദ്ധങ്ങൾ അവസാനിപ്പിച്ചതിനാല്‍ താന്‍ സമാധാന നൊബേലിന് അര്‍ഹനാണെന്നാണ് ട്രംപ് പറയുന്നത്. യുഎസ് മുന്‍ പ്രസിഡന്റ് ബരാക് ഒബാമയ്ക്ക് സമാധാന നൊബേല്‍ ലഭിച്ചതിനെയും അദ്ദേഹം വിമര്‍ശിച്ചിട്ടുണ്ട്.

Exit mobile version