ജാമ്യ വ്യവസ്ഥയില്‍ ഇളവിനായും കേരളത്തിലേക്ക് പോകാന്‍ അനുമതി തേടിയും പിഡിപി ചെയര്‍മാനും ബംഗളുരു സ്‌ഫോടന കേസിലെ പ്രതിയുമായ അബ്ദുള്‍ നാസര്‍ മദനി സമര്‍പ്പിച്ച അപേക്ഷയെ എതിര്‍ത്ത് കര്‍ണാടക സര്‍ക്കാര്‍ സുപ്രീം കോടതിയില്‍.
രാജ്യ സുരക്ഷയെ ബാധിക്കുന്ന കേസിലെ പ്രതിക്ക് ജാമ്യവ്യവസ്ഥയില്‍ ഇളവ് അനുവദിക്കുന്നത് ഗുരുതരമായ പ്രശ്‌നങ്ങള്‍ക്ക് കാരണമാകുമെന്ന് കര്‍ണാടക സര്‍ക്കാര്‍ സുപ്രീം കോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ വ്യക്തമാക്കുന്നു. മദനിക്ക് ക്രിമിനല്‍ പശ്ചാത്തലമുണ്ടെന്നും സര്‍ക്കാര്‍ വാദിക്കുന്നു.
ജാമ്യ വ്യവസ്ഥയില്‍ ഇളവ് നല്‍കുന്നത് മഅദനിക്ക് സംസ്ഥാനം വിടാന്‍ സഹായകരമാകും. സാക്ഷികളെ ഭീഷണിപ്പെടുത്താനും തെളിവുകള്‍ നശിപ്പിക്കാനും സാധ്യതയുണ്ട്. കേരളത്തില്‍ ആയുര്‍വേദ ചികിത്സ എന്ന ഡോക്ടറുടെ ഉപദേശം പ്രതിയുടെ പ്രേരണയാലാണെന്നും സര്‍ക്കാര്‍ ആരോപിച്ചു. ഹര്‍ജി തിങ്കളാഴ്ച പരിഗണിക്കും.
English summary: Madani’s Bail Provision: Karnataka Opposes Relaxation
You may also like this video