Site iconSite icon Janayugom Online

അശ്ലീലപരാമർശം നടത്തി; യുട്യുബർ സന്തോഷ്​ വർക്കിക്കെതിരെ നടി ഉഷ പരാതി നൽകി

സമൂഹമാധ്യമത്തിൽ സിനിമനടിമാർക്കെതിരെ അശ്ലീലപരാമർശം നടത്തിയെന്ന് കാട്ടി യുട്യുബർ സന്തോഷ്​ വർക്കിക്കെതിരെ (ആറാട്ടണ്ണൻ) ചലച്ചിത്ര നടി ഉഷ പരാതി നൽകി. ആലപ്പുഴ ഡിവൈ എസ്​ പി മധുബാബുവിനാണ് പരാതി നൽകിയത്. പ്രതി കൊച്ചി സ്വദേശിയായതിനാൽ എറണാകുളം നോർത്ത് സ്​റ്റേഷനിലേക്ക് പരാതി കൈമാറി. 

നടിമാരെ അധിക്ഷേപിക്കുന്ന പോസ്റ്റ്​ വിവാദമായപ്പോൾ സന്തോഷ്​ വർക്കി അത്​ നീക്കിയിരുന്നു. പോസ്റ്റിന്റെ സ്ക്രീൻഷോട്ട്​ സഹിതമാണ്​ പരാതി. കഴിഞ്ഞ 40വർഷമായി സിനിമമേഖലയിൽ പ്രവർത്തിക്കുന്ന തനിക്ക് ഇത് മാനസിക വിഷമത്തിന് കാരണമായി. സ്ത്രീത്വത്തെ അപമാനിക്കുന്ന പോസ്റ്റ്​ നടിയെന്ന നിലയിൽ തനിക്ക് അപമാനമുണ്ടാക്കിതായും പരാതിയിൽ പറയുന്നു.

Exit mobile version