അട്ടപ്പാടി മധുവധക്കേസില്‍ വിചാരണ നടപടികള്‍ ഇന്നും വീണ്ടും തുടരും. മണ്ണാര്‍ക്കാട് എസ്സി എസ്ടി കോടതിയിലാണ് വാദം. 29 മുതലുള്ള സാക്ഷികളെ കോടതി ഇന്ന് വിസ്തരിക്കും. ഇന്നലെ 25 മുതല്‍ 28 വരെയുള്ള സാക്ഷികളെയാണ് കോടതി വിസ്തരിച്ചത്. അതേസമയം ഇതില്‍ 27ആം സാക്ഷി സെയ്തലവി നേരത്തെ നല്‍കിയ മൊഴി മാറ്റി പറഞ്ഞു. 14 സാക്ഷികളാണ് ഇതുവരെ കേസില്‍ കൂറുമാറിയത്.
122 സാക്ഷികളുള്ള കേസില്‍ ദിവസവും ഇനി അഞ്ച് സാക്ഷികളെ വെച്ച് വിസ്തരിക്കാനാണ് കോടതിയുടെ തീരുമാനം.കേസിന്റെ വിചാരണ വേഗത്തില്‍ പൂര്‍ത്തിയാക്കണമെന്ന് ഹൈക്കോടതി വിചാരണാ കോടതിക്ക് നിര്‍ദേശം നല്‍കി.
English Summary:Madhu murder case; The trial will continue today
You may also like this video