Site icon Janayugom Online

എഞ്ചിനീയറിംഗ് സിലബസിൽ രാമായണവും മഹാഭാരതവും : മധ്യപ്രദേശ്

എഞ്ചിനീയറിംഗ് സിലബസിൽ രാമായണവും മഹാഭാരതവും ഉൾപ്പെടുത്തി മധ്യപ്രദേശ് സര്‍ക്കാര്‍. പുതിയ വിദ്യാഭ്യാസ നയത്തിന്‍റെ ഭാഗമായിട്ടാണ് സിലബസിൽ രാമായണവും മഹാഭാരതവും ഉൾപ്പെടുത്തിയതെന്ന് മധ്യപ്രദേശ് ഉന്നത വിദ്യാഭ്യാസ മന്ത്രി മോഹൻ യാദവ് പറഞ്ഞു.

ശ്രീരാമനെ കുറിച്ച് പഠിക്കാന്‍ ആഗ്രഹിക്കുന്ന ആര്‍ക്കും ഇനി എഞ്ചിനീയറിംഗ് കോഴ്സിനൊപ്പം ഇതും പഠിക്കാമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. പുതിയ ദേശീയ വിദ്യാഭ്യാസ നയം അനുസരിച്ചാണ് നടപടികള്‍ സ്വീകരിച്ചിട്ടുള്ളതെന്നും അദ്ദേഹം പറഞ്ഞു.

Eng­lish sum­ma­ry; Mad­hya Pradesh adds epics of Ramayana, Mahab­hara­ta to Engi­neer­ing Edu­ca­tion Syllabus

You may also like this video;

Exit mobile version