Site iconSite icon Janayugom Online

വനമേഖലയില്‍ മുന്നില്‍ മധ്യപ്രദേശ്

രാജ്യത്ത് ഏറ്റവും കൂടുതൽ വനമേഖലയുള്ള സംസ്ഥാനം മധ്യപ്രദേശാണെന്ന് ദേശീയ വനം സർവേ റിപ്പോർട്ട്. അരുണാചൽപ്രദേശ്, ഛത്തീസ്ഗഢ്‌, ഒഡിഷ, മഹാരാഷ്ട്ര എന്നീ സംസ്ഥാനങ്ങളാണ് തൊട്ടുപിന്നിൽ. രാജ്യത്തിന്റെ വന‑വൃക്ഷ സമ്പത്ത് വിലയിരുത്തുന്നതിനുവേണ്ടി ഫോറസ്റ്റ് സർവേ ഓഫ് ഇന്ത്യ തയാറാക്കിയ ‘ഇന്ത്യ സ്റ്റേറ്റ് ഓഫ് ഫോറസ്റ്റ് റിപ്പോർട്ട് 2021’ കേന്ദ്രമന്ത്രി ഭൂപേന്ദർ യാദവാണ് റിപ്പോര്‍ട്ട് പുറത്തുവിട്ടത്. 

2017‑ലെ ഫോറസ്റ്റ് സർവേ ഓഫ് ഇന്ത്യ പുറത്തുവിട്ട സമാന വിവരങ്ങളുമായി താരതമ്യം ചെയ്യുമ്പോൾ 2019 ല്‍ മധ്യപ്രദേശിൽ 69.49 ചതുരശ്ര കിലോമീറ്റർ വനവിസ്തൃതിയില്‍ വർധനവ് രേഖപ്പെടുത്തിയിട്ടുണ്ട്. കഴിഞ്ഞ തവണ സംസ്ഥാനത്ത് 77,482 ചതുരശ്ര കിലോമീറ്റർ വനം റിപ്പോർട്ട് ചെയ്തിരുന്നു. ഇത്തവണ 11 ചതുരശ്ര കിലോമീറ്റർ വർധിച്ച് 77,493 ചതുരശ്ര കിലോമീറ്ററായി.
eng­lish summary;Madhya Pradesh ahead in for­est area
you may also like this video;

YouTube video player
Exit mobile version