നിയമസഭാ തെരഞ്ഞെടുപ്പ് നടക്കുന്ന മധ്യപ്രദേശില്‍ പ്രവര്‍ത്തകരുടെ പ്രതിഷേധത്തെതുടര്‍ന്ന് ഏതാനും സീറ്റുകളില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികളെ മാററുന്ന കാര്യം പാര്‍ട്ടി പരിഗണിക്കുന്നതായി റിപ്പോര്‍ട്ട്. വ്യാപകമായുള്ള പ്രതിഷേധമാണ് മാറ്റമുണ്ടാകാന്‍ കാരണമായിരിക്കുന്തന്. 230 അംഗ നിയമസഭയില്‍ മുഴുവന്‍ സീറ്റുകളിലേക്കും കോണ്‍ഗ്രസ് സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചിരുന്നു.
മുന്‍ ഡെപ്യൂട്ടി കളക്ടറായിരുന്ന നിഷാ ഭാംഗ്രെയുടെ രാജി സര്‍ക്കാര്‍ സ്വീകരിച്ചതോടെ ആംല മണ്ഡലത്തിലടക്കമാണ് സ്ഥാനാര്‍ഥി മാറ്റത്തിന് കോണ്‍ഗ്രസ് ഒരുങ്ങുന്നത്. ഭാംഗ്രയുടെ രാജി സ്വീകരിക്കുന്നതില്‍ സര്‍ക്കാര്‍ തീരുമാനം ഉണ്ടാകാതിരിക്കുകയും നിയമനടപടികളിലേക്ക് നീങ്ങുകയും ചെയ്തതോടെ ആംലയില്‍ മനോജ് മാല്‍വയെ സ്ഥാനാര്‍ഥിയാക്കാന്‍ കോണ്‍ഗ്രസ് തീരുമാനിച്ചിരുന്നു. എന്നാല്‍, തിങ്കളാഴ്ച കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ചതിന് പിന്നാലെ ചൊവ്വാഴ്ച ഭാംഗ്രയുടെ രാജി സര്‍ക്കാര്‍ അംഗീകരിക്കുകയായിരുന്നു.
ഇതുകൂടാതെ സീറ്റ് നിഷേധത്തെച്ചൊല്ലി പ്രതിഷേധം തുടരുന്ന ചിലയിടങ്ങളിലാണ് കോണ്‍ഗ്രസ് സ്ഥാനാര്‍ഥികളെ മാറ്റുന്ന കാര്യം പരിഗണിക്കുന്നത്. രണ്ടാമത്തെ സ്ഥാനാര്‍ഥി പട്ടികയ്‌ക്കൊപ്പം നേരത്തെ പ്രഖ്യാപിച്ച മൂന്നിടത്ത് കോണ്‍ഗ്രസ് സ്ഥാനാര്‍ഥികളെ മാറ്റിയിരുന്നു. പിച്ഛോര്‍, ശിവപുരി, ഷുജാല്‍പുര്‍, ഭട്‌നഗര്‍ എന്നിവിടങ്ങളിലാണ് സ്ഥാനാര്‍ഥിയെ മാറ്റാന്‍ സാധ്യത നിലനില്‍ക്കുന്നത്. ഇതില്‍ പിഛോറില്‍ ഒരുതവണ സ്ഥാനാര്‍ഥിയെ മാറ്റിയിരുന്നു.
English Summary:
Madhya Pradesh Assembly Elections; Congress changes candidates after rank and file protests
You may also like this video: