Site icon Janayugom Online

മധ്യപ്രദേശില്‍ 71.11, ഛത്തീസ്ഗഢില്‍ 67.34 ; നിരവധി അക്രമസംഭവങ്ങള്‍, കോണ്‍ഗ്രസ് പ്രവര്‍ത്തകനെ വാഹനമിടിച്ച് കൊന്നു

മധ്യപ്രദേശില്‍ 230 നിയമസഭ മണ്ഡലങ്ങളിലേക്ക് വോട്ടെടുപ്പ് പൂര്‍ത്തിയായി. 71.11 ശതമാനം പോളിങ് രേഖപ്പെടുത്തി. 70 മണ്ഡലങ്ങളിലേക്ക് തെരഞ്ഞെടുപ്പ് നടന്ന ഛത്തീസ്ഗഢില്‍ 67.34 ശതമാനം പോളിങ്ങും രേഖപ്പെടുത്തി. വോട്ടിങ് ശതമാനം അന്തിമകണക്കില്‍ ഇനിയും ഉയരും.  രണ്ട് സംസ്ഥാനങ്ങളിലും നിരവധി അക്രമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഛത്തിസ്ഗഢിലുണ്ടായ മാവോയിസ്റ്റ് ആക്രമണത്തില്‍ ഐടിബിപി ജവാന്‍ വീരമൃത്യു വരിച്ചു. ബഡെ ഗോബ്ര ഗ്രാമത്തിലെ ഗരിയബന്തിലുണ്ടായ ഐഇഡി സ്‌ഫോടനത്തില്‍ ഹെഡ് കോണ്‍സ്റ്റബിള്‍ ജോഗിന്ദര്‍ സിങ്ങാണ് മരിച്ചത്.
കഴിഞ്ഞദിവസം ധംതാരിയിലുണ്ടായ സ്ഫോടനത്തില്‍ രണ്ട് സിആര്‍പിഎഫ് ജവാന്മാര്‍ക്ക് പരുക്കേറ്റിരുന്നു.
മധ്യപ്രദേശിലെ ഛത്തര്‍പൂരില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകനെ ബിജെപി പ്രവര്‍ത്തകര്‍ വാഹനമിടിപ്പിച്ച് കൊന്നു.  മേഹ്ഗാവിലുണ്ടായ വെടിവയ്പില്‍ ബിജെപി സ്ഥാനാര്‍ത്ഥിക്കും എഎപി പ്രവര്‍ത്തകനും പരുക്കേറ്റു. ധിമനി മണ്ഡലത്തിലെ വോട്ടെടുപ്പിനിടെയും സംഘര്‍ഷമുണ്ടായി. കോണ്‍ഗ്രസ്-ബിജെപി പ്രവര്‍ത്തകര്‍ തമ്മിലുണ്ടായ കല്ലേറില്‍ ഒരാള്‍ക്ക് പരിക്കേറ്റു. ഇന്‍ഡോറിലും വ്യാപകമായ സംഘര്‍ഷം റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.
Eng­lish Sum­ma­ry: mad­hya pradesh Chhat­tis­garh polling updation
You may also like this video
Exit mobile version