Site iconSite icon Janayugom Online

പാഠ്യപദ്ധതിയില്‍ സവര്‍ക്കറെ ഉള്‍പ്പെടുത്താനുള്ള തീരുമാനവുമായി മധ്യപ്രദേശ് സര്‍ക്കാര്‍

സംസ്ഥാനത്തെ സ്കൂൾ പാഠ്യപദ്ധതിയിൽ സവർക്കറിനെ കുറിച്ചുള്ള ഭാഗം ഉൾപ്പെടുത്താൻ തീരുമാനിച്ചതായി മധ്യപ്രദേശ് വിദ്യാഭ്യാസമന്ത്രി ഇന്ദർ സിങ് പർമാർ. വീർ സവർക്കർ വലിയ വിപ്ലവകാരിയായിരുന്നു എന്നും ഇന്ത്യൻ സ്വാതന്ത്ര്യ സമരത്തിൽ ഏറെ സംഭാവനകൾ നൽകിയതായും അദ്ദേഹം പറഞ്ഞു.

കോൺഗ്രസ് രാജ്യത്തെ വിപ്ലവനേതാക്കളെക്കുറിച്ച് പഠിപ്പിക്കാതെ വിദേശ നേതാക്കളെ ഉയർത്തികാട്ടുന്നതായും പർമാർ അഭിപ്രായപ്പെട്ടു. വീർ സവർക്കർ, ഭഗത് സിങ്, സുഖ്ദേവ്, രാജ്ഗുരു തുടങ്ങിയ മഹാന്മാരെക്കുറിച്ചും ഭഗവാൻ പരശുരാമനെക്കുറിച്ചും ഭഗവത് ഗീതാ സന്ദേശവും പാഠ്യ പദ്ധതിയിൽ ഉൾപ്പെടുത്തുമെന്നും അദേഹം പറഞ്ഞു.

സവർക്കറിനെക്കുറിച്ചുള്ള പുസ്തകം വിതരണം ചെയ്തതിന് കമൽനാഥ് നേതൃത്വം നൽകിയ കോൺഗ്രസ് സർക്കാർ സ്കൂൾ പ്രിൻസിപ്പാളിനെ സസ്പെൻഡ് ചെയ്തതായും പർമാർ പറഞ്ഞു. അതേസമയം മാപ്പ് അപേക്ഷിച്ച് ബ്രിട്ടീഷുകാർക്ക് കത്തെഴുതിയ സവർക്കറിനെക്കുറിച്ചുള്ള പാഠഭാഗങ്ങൾ ഉൾപ്പെടുത്തുന്നത് നിർഭാഗ്യകരമാണെന്ന് കോൺഗ്രസ് എംഎൽഎ ആരിഫ് മസൂദ് പ്രതികരിച്ചു.

Eng­lish Sum­ma­ry: Mad­hya Pradesh gov­ern­ment has decid­ed to include Savarkar in the curriculum

You may also like this video

Exit mobile version