Site iconSite icon Janayugom Online

ട്രെയിനില്‍ നിന്ന് ചാലക്കുടി പുഴയില്‍ വീണ മധ്യപ്രദേശ് സ്വദേശി മരിച്ചു

ട്രെയിനില്‍ നിന്ന് ചാലക്കുടി പുഴയില്‍ വീണ മധ്യപ്രദേശ് സ്വദേശി മരിച്ചു. രാംകിഷന്‍ ഭാവേദി (32) ആണ് രാവിലെ ബാംഗ്ലൂര്‍ ഇന്റര്‍സിറ്റി എക്‌സ്പ്രസില്‍നിന്നു പുഴയിലേക്കു വീണത്. രാവിലെ പത്തു മണിയോടെ പുഴയിലേക്ക് ഒരാള്‍ വീണു എന്ന വിവരം ലഭിച്ചത്. തുടര്‍ന്ന് ഫയര്‍ഫോഴ്‌സ് ചാലക്കുടി പുഴയില്‍ പരിശോധന നടത്തുകയായിരുന്നു. പുഴയില്‍ ഒരു ബാഗ് പൊന്തി കിടക്കുന്നതായി കണ്ടു.

സേനാംഗങ്ങളായ അനില്‍ മോഹന്‍, നിമേഷ് ആര്‍ എം എന്നിവര്‍ പുഴയില്‍ ഇറങ്ങി പരിശോധന നടത്തിയതില്‍ ബാഗിനൊപ്പം ആളുമുണ്ടെന്ന് കണ്ടെത്തി. ബാഗിനെയും ആളെയും കരയിലേക്ക് എത്തിച്ചു പൊലീസിന് കൈമാറുകയായിരുന്നു. ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിച്ചു.

Eng­lish Summary:Madhya Pradesh native dies after falling from train into Cha­lakudy river
You may also like this video

Exit mobile version