Site iconSite icon Janayugom Online

മധ്യപ്രദേശിൽ ഈ വർഷം ചത്തത് 27 കടുവകൾ

ഇന്ത്യയിലെ കടുവകളുടെ സംസ്ഥാനം എന്നറിയപ്പെടുന്ന മധ്യപ്രദേശില്‍ ഈ വര്‍ഷം ഇതുവരെ ചത്തത് 27 കടുവകൾ.

രാജ്യത്ത് ഈ വർഷം ജൂലൈ 15 വരെ 74 കടുവകളാണ് മൊത്തം ചത്തത്. അതില്‍ 27 എണ്ണം മധ്യപ്രദേശില്‍ നിന്നാണ് രേഖപ്പെടുത്തിയതെന്ന് നാഷണൽ ടൈഗർ കൺസർവേഷൻ അതോറിറ്റി (എൻ‌ടി‌സി‌എ) അതിന്റെ വെബ്‌സൈറ്റിൽ പ്രസിദ്ധീകരിച്ച കണക്കുകള്‍ വ്യക്തമാക്കുന്നു.

മധ്യപ്രദേശില്‍ 27 കടുവകൾ ചത്തതിൽ ഒമ്പത് ആണ്‍ കടുവകളും എട്ട് പെണ്‍ കടുവകളുമാണുള്ളത്.

15 മരണങ്ങൾ രേഖപ്പെടുത്തിയ മഹാരാഷ്ട്രയാണ് മധ്യപ്രദേശിന് തൊട്ടുപിന്നില്‍. എൻ‌ടി‌സി‌എ കണക്കുകൾ പ്രകാരം 11 മരണങ്ങളുമായി കർണാടക, അസം (5), കേരളം(4), രാജസ്ഥാൻ (4), ഉത്തർപ്രദേശ് (3), ആന്ധ്രാപ്രദേശ് (2), ബീഹാർ(1), ഒഡീഷ(1), ഛത്തീസ്ഗഢ് (1) എന്നിങ്ങനെയാണ് മറ്റ് സംസ്ഥാനങ്ങളിലെ കണക്കുകള്‍.

കടുവകള്‍ തമ്മിലുണ്ടാകുന്ന വഴക്ക്, വാർദ്ധക്യം, അസുഖങ്ങൾ, വേട്ടയാടൽ, വൈദ്യുതാഘാതം എന്നിവയാണ് അവരുടെ മരണത്തിന് പ്രധാന കാരണങ്ങളായി ഉദ്യോഗസ്ഥർ പറയുന്നത്.

2018‑ലെ ഓൾ-ഇന്ത്യ ടൈഗർ എസ്റ്റിമേഷൻ റിപ്പോർട്ട് അനുസരിച്ച്, 526 കടുവകളുടെ ആവാസകേന്ദ്രമാണ് മധ്യപ്രദേശ്. മറ്റ് സംസ്ഥാനത്തെക്കാളും ഏറ്റുവും ഉയര്‍ന്ന കണക്കാണിത്.

Eng­lish summary;Madhya Pradesh Records 27 Tiger Deaths In 2022

You may also like this video;

Exit mobile version