ജോലിക്ക് കോഴ കേസിൽ അറസ്റ്റിലായ തമിഴ്നാട് മന്ത്രി സെന്തിൽ ബാലാജിയെ ഇ.ഡി കസ്റ്റഡിയിൽ വിടാൻ മദ്രാസ് ഹൈകോടതി ഉത്തരവ്. കേസ് പരിഗണിച്ച ബെഞ്ചിൽ മൂന്നാമതായി ഉൾപ്പെടുത്തിയ ജസ്റ്റിസ് സി.വി കാർത്തികേയന്റെതാണ് നിർണായക ഉത്തരവ്. സെന്തിൽ ബാലാജിയുടെ ഭാര്യ നൽകിയ ഹേബിയസ് കോർപസ് ഹരജിയിലാണ് കോടതി ഉത്തരവ്.
മദ്രാസ് ഹൈകോടതിയിലെ രണ്ടംഗ ബെഞ്ചിൽ ഭിന്നത ഉണ്ടായതിനെ തുടർന്നാണ് മൂന്നമതായി മറ്റൊരു ജഡ്ജിയെക്കൂടി ബെഞ്ചിൽ ഉൾപ്പെടുത്തിയത്. നടപടിക്രമങ്ങൾ പാലിച്ചില്ലെന്നും ഇല്ലാത്ത അധികാരം ഇഡി പ്രയോഗിച്ചെന്നുമുള്ള ഭാര്യ മേഘലയുടെ വാദം അംഗീകരിച്ച് മന്ത്രിയെ വിട്ടയയ്ക്കാമെന്നു രണ്ടംഗ ബെഞ്ചിലെ ജസ്റ്റിസ് നിഷ ബാനു നിലപാടെടുത്തപ്പോൾ ഇഡിക്കു വീഴ്ചയില്ലെന്നും മന്ത്രി ആശുപത്രിയിൽ കഴിഞ്ഞ കാലാവധി കസ്റ്റഡിയായി കണക്കാക്കേണ്ടെന്നും 10 ദിവസത്തിനു ശേഷം ജയിൽ വകുപ്പിന്റെ ആശുപത്രിയിലേക്കു മാറ്റണമെന്നും ജസ്റ്റിസ് ഡി.ഭരതചക്രവർത്തി പറഞ്ഞു. ഇതോടെയാണ് അന്തിമവിധി നീട്ടിയത്.
english summary;Madras High Court allows ED to take Senthil Balaji into custody
you may also like this video;