Site iconSite icon Janayugom Online

ക്ഷേത്രങ്ങളില്‍ മൊബൈല്‍ വിലക്കി മദ്രാസ് ഹൈക്കോടതി

തമിഴ്നാട്ടിലെ ക്ഷേത്രങ്ങളില്‍ ഫോണ്‍ ഉപയോഗിക്കുന്നതിന് വിലക്ക്. മദ്രാസ് ഹൈക്കോടതിയുടേതാണ് ഉത്തരവ്. ക്ഷേത്ര പരിസരത്ത് വിശുദ്ധിയും പവിത്രതയും കാത്തുസൂക്ഷിക്കണമെന്ന് ചൂണ്ടിക്കാട്ടിയാണ് മധുര ബെഞ്ചിന്റെ വിധി.

തൂത്തുക്കുടി ജില്ലയിലെ തിരുച്ചെന്തൂര്‍ സുബ്രഹ്മണ്യ സ്വാമി ക്ഷേത്രത്തിനുള്ളില്‍ മൊബൈല്‍ ഫോണ്‍ നിരോധിക്കണമെന്ന് ആവശ്യപ്പെടുന്ന ഹര്‍ജിയിലാണ് ജസ്റ്റിസ് ആര്‍ മഹാദേവന്‍, ജെ സത്യനാരായണ പ്രസാദ് എന്നിവരുടെ ഉത്തരവ്. ഭക്തര്‍ ഫോണുകളില്‍ വിഗ്രഹങ്ങളുടെയും പൂജകളുടെയും ഫോട്ടോകള്‍ പകര്‍ത്തുന്നുവെന്നും ഇത് നിരോധിക്കണമെന്നുമായിരുന്നു ഹര്‍ജി.

ക്ഷേത്രത്തിന്റെ ആരാധനാ കാര്യങ്ങളില്‍ മര്യാദയും പവിത്രതയും കാത്ത് സൂക്ഷിക്കുന്നുണ്ടെന്ന് ക്ഷേത്ര അധികാരികള്‍ ഉറപ്പാക്കണമെന്ന് കോടതി ഉത്തരവില്‍ പറയുന്നു. അമ്പലത്തിന് മുമ്പില്‍ ഫോണുകള്‍ സൂക്ഷിക്കാനുള്ള സംവിധാനം ഒരുക്കണമെന്നും ഇതിനുവേണ്ടി ടോക്കണ്‍ സംവിധാനം ഉപയോഗിക്കാമെന്നും കോടതി കൂട്ടിച്ചേര്‍ത്തു.

Eng­lish Summary:Madras High Court bans mobile phones in temples
You may also like this video

Exit mobile version