Site iconSite icon Janayugom Online

ഹല്‍ദ്വാനിയില്‍ മദ്രസ പൊളിച്ചുനീക്കി: അക്രമികളെ കണ്ടാല്‍ വെടിവയ്ക്കാന്‍ ഉത്തരവ്

haldwanihaldwani

സര്‍ക്കാര്‍ ഭൂമിയില്‍ അനധികൃതമായി നിര്‍മ്മിച്ചുവെന്ന് കാണിച്ച് മദ്രസയും പള്ളിയും പൊളിച്ചുനീക്കിയതിനെതിരെ നൈനിറ്റാള്‍ ജില്ലയിലെ ഹല്‍ദ്വാനിയില്‍ വര്‍ഗീയ സംഘര്‍ഷം.

നൈനിറ്റാള്‍ ജില്ലാ ഭരണകൂടവും തദ്ദേശ സ്ഥാപന പ്രതിനിധികളും ചേര്‍ന്നാണ് മദ്രസ കെട്ടിടം പൊളിച്ചുനീക്കിയത്. രോഷാകുലരായ പ്രദേശവാസികള്‍ ഉദ്യോഗസ്ഥര്‍ക്കും പൊലീസിനും നേരെ കല്ലെറിഞ്ഞു. തുടര്‍ന്ന് ബാരിക്കേഡുകള്‍ തകര്‍ക്കുകയും വാഹനങ്ങള്‍ക്ക് തീവയ്ക്കുകയും ചെയ്തു. കല്ലേറില്‍ ഉദ്യോഗസ്ഥര്‍ക്കും പൊലീസുകാര്‍ക്കും പരിക്കേറ്റതായാണ് വിവരം.
സംഘര്‍ഷബാധിതമായ ബാന്‍ഭുല്‍പുരയിലും കെട്ടിടം പൊളിച്ചുനീക്കിയ പ്രദേശത്തേയ്ക്കുമുള്ള റോഡുകളിലും നിരോധനാജ്ഞ പുറപ്പെടുവിച്ചിരിക്കുകയാണ്. കലാപം നിയന്ത്രിക്കാന്‍ കഴിയാതെ വന്നാല്‍ സായുധസേനയെ ഉപയോഗിക്കാനും അക്രമികളെ കണ്ടയുടന്‍ വെടിവയ്ക്കാനുമുള്ള ഉത്തരവ് സംസ്ഥാന സര്‍ക്കാരും പുറത്തിറക്കി. 

സ്ഥിതിഗതികള്‍ വിലയിരുത്താന്‍ മുഖ്യമന്ത്രി പുഷ്കര്‍ സിങ് ധാമി അടിയന്തര യോഗം വിളിച്ചുചേര്‍ത്തു. ചീഫ് സെക്രട്ടറി രാധാ രധൗരി, ഉത്തരാഖണ്ഡ് ഡിജിപി അഭിനവ് കുമാര്‍, എഡിജി (ക്രമസമാധാനം) എ പി അന്‍ഷുമാന്‍ എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തു. കോടതി ഉത്തരവ് പ്രകാരമാണ് സര്‍ക്കാര്‍ പൊളിച്ചുനീക്കല്‍ നടപടിയുമായി മുന്നോട്ടുപോയതെന്ന് ധാമി യോഗത്തില്‍ പറഞ്ഞു. 

Eng­lish Sum­ma­ry: Madrasa demol­ished in Hald­wani: Clash

You may also like this video

Exit mobile version