പത്ത് വയസുകാരനെ പീഡിപ്പിച്ച് കടന്നുകളഞ്ഞ മദ്രസ അദ്ധ്യാപകൻ പാലക്കാട് വെച്ച് പോലീസ് പിടിയിലായി. കുത്തിയതോടിന് സമീപത്തെ മദ്രസയിൽ അദ്ധ്യാപകനായിരികെയാണ് പാലക്കാട് ജില്ലയിലെ കുമാരനെല്ലൂർ കൊടിക്കാകുന്ന് മൊഴിയാത്ത് വീട്ടിൽ ഉമ്മർ ( 45) മതപഠനത്തിനു വന്ന ആൺകുട്ടിയെ ലൈംഗികപീഡനത്തിന് ഇരയാക്കിയിട്ട് കടന്നുകളഞ്ഞത്.
പാലക്കാട് തൃത്താല പോലീസ് സ്റ്റേഷനിൽ 2023ലും പ്രായപൂർത്തിയാകാത്ത കുട്ടിയെ ലൈംഗിക പീഡനത്തിനിരയാക്കിയ കേസിൽ ഇയാൾ റിമാൻഡിൽ കഴിഞ്ഞിട്ടുണ്ട്. ചേർത്തല കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

