Site iconSite icon Janayugom Online

മഡുറോയുടെ വിശ്വസ്ത; ഡെൽസി റോഡ്രിഗസ് വെനസ്വേലയുടെ ഇടക്കാല പ്രസിഡന്റ്

വെനസ്വേലയുടെ താല്‍ക്കാലിക പ്രസിഡന്റായി ഡെല്‍സി റോഡ്രിഗസ് സത്യപ്രതിജ്ഞ ചെയ്തു. പ്രസിഡന്റ് നിക്കോളാസ് മഡുറോയുടെ വിശ്വസ്തയാണ് ഡെൽസി. രാഷ്ട്രീയ പ്രതിസന്ധി പരിഹരിക്കുന്നതിനായി വൈസ് പ്രസിഡന്റ് ഡെൽസി റോഡ്രിഗസിനോട് താൽക്കാലികമായി അധികാരം ഏറ്റെടുക്കാൻ വെനസ്വേലയിലെ പരമോന്നത കോടതി ഉത്തരവിട്ടിരുന്നു. 

2018 മുതൽ വെനസ്വേലയുടെ വൈസ് പ്രസിഡന്റായി പ്രവർത്തിക്കുന്ന ഡെൽസി റോഡ്രിഗസ് വെനസ്വേലയുടെ എണ്ണാധിഷ്ഠിത സമ്പദ്വ്യവസ്ഥ നിയന്ത്രിക്കുന്നതിലും രഹസ്യാന്വേഷണ വിഭാഗത്തിന്റെ മേൽനോട്ടത്തിലും നിർണ്ണായക പങ്ക് വഹിച്ചിരുന്നു. ബ്രിട്ടനിലും ഫ്രാൻസിലുമായി നിയമപഠനം പൂർത്തിയാക്കിയ ഡെൽസി അന്താരാഷ്ട്ര തലത്തിൽ വെനസ്വേലൻ വിപ്ലവത്തിന്റെ മുഖമായി അറിയപ്പെടുന്നു.

Exit mobile version