Site iconSite icon Janayugom Online

ഷിംലയില്‍ അംഗൻവാടി കേന്ദ്രങ്ങളിൽ വിതരണത്തിനായി വെച്ച അരിയിൽ പുഴുക്കൾ; 10 കേന്ദ്രങ്ങളിൽ പരിശോധന

കുട്ടികൾക്ക് വിതരണം ചെയ്യാനായി അംഗൻവാടി കേന്ദ്രങ്ങളിൽ സൂക്ഷിച്ചിരുന്ന അരിയിൽ പുഴുക്കളുടെ ലാർവകളെയും പാറ്റകളെയും കണ്ടെത്തി. സംസ്ഥാന ഫുഡ് കമ്മിഷൻ നടത്തിയ പരിശോധനയിലാണ് ഷിംലയിലെ 10 അംഗൻവാടി കേന്ദ്രങ്ങളില്‍ പുഴുക്കളെ കണ്ടെത്തിയത്. കുപ്വി സബ്ഡിവിഷനിലെ ധാർ ചന്ദ്ന സർക്കിളിന് കീഴിലുള്ള ഗാവോൺഖർ, ധാർ‑I, ധാർ‑II, ശരദ്, ബേത്താഡി, ഡാക്ക്, ബാവത്ത്, ഓരൻ, മുഷാഡി, മജ്‌ഗോൺ മുതലായ 10 അംഗൻവാടി കേന്ദ്രങ്ങള്‍ പരിശോധന സമയത്ത് പൂട്ടിയിരിക്കുകയായിരുന്നു. ജീവനക്കാരെ വിളിച്ചുവരുത്തി കേന്ദ്രങ്ങൾ തുറന്ന് പരിശോധിച്ചപ്പോഴാണ് പോഷകാഹാര സാധനങ്ങളിൽ കീടബാധ കണ്ടെത്തിയത്.

ഈ ഗുരുതരമായ വീഴ്ച ശ്രദ്ധയിൽപ്പെട്ടതോടെ, കമ്മിഷൻ ഉടൻ തന്നെ ഭക്ഷ്യവസ്തുക്കളുടെ വിതരണം നിർത്തിവെക്കാൻ ഉത്തരവിട്ടു. കൂടാതെ, ഉത്തരവാദികളായ ഉദ്യോഗസ്ഥർക്കെതിരെ കർശന നടപടി സ്വീകരിക്കാനും നിർദ്ദേശിച്ചു. ചൗപാൽ ചൈൽഡ് ഡെവലപ്‌മെന്റ് പ്രോജക്റ്റ് ഓഫീസറോട് സംഭവത്തെക്കുറിച്ച് വിശദമായ അന്വേഷണം നടത്തി മാനദണ്ഡങ്ങൾ അനുസരിച്ച് ഉടനടി നടപടിയെടുക്കാൻ നിർദ്ദേശിച്ചതായും റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.

Exit mobile version