Site icon Janayugom Online

എന്റെ കേരളം അരങ്ങില്‍ ഇന്ന് മാജിക്കല്‍ മ്യൂസിക് നൈറ്റ് വിത്ത് ഗോപിസുന്ദര്‍

രണ്ടാം പിണറായി സര്‍ക്കാരിന്റെ ഒന്നാം വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായി ‘എന്റെ കേരളം’ മെഗാപ്രദര്‍ശനവിപണനമേള 2022 നോട് അനുബന്ധിച്ച് തിരുവനന്തപുരം കനകക്കുന്നില്‍ സംഘടിപ്പിക്കുന്ന മെഗാ പ്രദര്‍ശന വിപണന മേളയുടെ സമാപനം ഇന്ന്.

ഒന്നാം വാര്‍ഷികാഘോഷ പരിപാടികളുടെ സംസ്ഥാനതല സമാപനം ഇന്ന് വൈകുന്നേരം 5 മണിക്ക് മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും. റവന്യൂ മന്ത്രി കെ രാജന്‍ അധ്യക്ഷത വഹിക്കുന്ന ചടങ്ങില്‍ മന്ത്രിമാര്‍, എംപിമാര്‍, എംഎല്‍എമാര്‍, തിരുവനന്തപുരം കോര്‍പറേഷന്‍ മേയര്‍, മറ്റു ജനപ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുക്കും. 7 മണിക്ക് മാജിക്കല്‍ മ്യൂസിക് നൈറ്റ് വിത്ത് ഗോപിസുന്ദര്‍.

Eng­lish sum­ma­ry; Mag­i­cal Music Night with Gopisun­der on ente ker­alam stage today

You may also like this video;

Exit mobile version