Site iconSite icon Janayugom Online

പ്രതിഫലം വാങ്ങിയുള്ള മാജിക് ഷോ അവസാനിപ്പിക്കുന്നു: ഗോപിനാഥ് മുതുകാട്

ഗോപിനാഥ് മുതുകാട് മാജിക് ഷോ അവസാനിപ്പിക്കുന്നു. പ്രതിഫലം വാങ്ങിയുള്ള ജാലവിദ്യ പ്രകടനം ഇനിയില്ലെന്നും, പ്രൊഫഷണല്‍ മാജിക് ഷോ ഇനി നടത്തില്ലെന്നും അദ്ദേഹം പറഞ്ഞു.നാലര പതിറ്റാണ്ട് നീണ്ട പ്രകടനമാണ് അവസാനിപ്പിക്കുന്നത്.

സംസ്ഥാനത്തെ ഏറ്റവും ജനകീയനായ മജീഷ്യനാണ് വിരമിക്കുന്നത്. ഇനിയുള്ള ജീവിതം ഭിന്നശേഷിക്കാരായ കുട്ടികള്‍ക്ക് വേണ്ടി മാറ്റിവയ്ക്കുമെന്ന് ഗോപിനാഥ് മുതുകാട് പറഞ്ഞു. ഒരു സ്വകാര്യ ചാനലിനോട് ആയിരുന്നു വെളിപ്പെടുത്തല്‍.

ഭിന്നശേഷിക്കാരായ കുട്ടികള്‍ക്കായി അന്താരാഷ്ട്ര നിലവാരത്തിലുള്ള അക്കാദമി സ്ഥാപിക്കുകയാണ് ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു. ഒരു മാജിക് ഷോ അതിന്റെ പൂര്‍ണതയിലേക്ക് എത്തിക്കണമെങ്കില്‍ നീണ്ട പഠനവും പരിശ്രമവുമാണ് ആവശ്യമാണ്. എന്നാലിപ്പോള്‍ ഭിന്നശേഷിക്കാരായ കുട്ടികള്‍ക്ക് വേണ്ടിയാണ് പ്രവര്‍ത്തിക്കുന്നത്. രണ്ടും കൂടി നടക്കില്ല. അതിനാല്‍ ഇനി പ്രൊഫഷണല്‍ ഷോകള്‍ നടത്തില്ല.- അദ്ദേഹം പറഞ്ഞു.

Eng­lish Sum­ma­ry : magi­cian gopinath muthukad to quit mag­ic shows

You may also like this video :

Exit mobile version