രാജസ്ഥാനില്‍ അതിജീവിതയോട് മോശമായി പെരുമാറിയ മജിസ്ട്രേറ്റിനെതിരെ പൊലീസ് കേസെടുത്തു. കരൗലി ജില്ലയിലെ ഹിന്ദൗണ്‍ കോടതി മജിസ്ട്രേറ്റിനെതിരെയാണ് കേസ്. ബലാത്സംഗ കേസുമായി ബന്ധപ്പെട്ട് മൊഴി രേഖപ്പെടുത്തുന്നതിനിടെ ബലാത്സംഗത്തിനിടെയുണ്ടായ മുറിവുകള്‍ പ്രദര്‍ശിപ്പിക്കാന്‍ വസ്ത്രം അഴിച്ചുമാറ്റാന്‍ ആവശ്യപ്പെട്ടെന്നാരോപിച്ച് അതിജീവിത നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി.
മാര്‍ച്ച് 17നാണ് യുവതി ബലാത്സംഗത്തിനിരയായത്. തുടര്‍ന്ന് ഹിന്ദൗണ്‍ സദര്‍ പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയിരുന്നു. ഇതുമായി ബന്ധപ്പെട്ട് മൊഴി രേഖപ്പെടുത്തുന്നതിനിടെയാണ് മജിസ്ട്രേറ്റിന്റെ ഭാഗത്ത് നിന്നും സഭ്യമല്ലാത്ത പെരുമാറ്റം യുവതി നേരിടേണ്ടി വന്നത്. മജിസ്ടേറ്റിനെതിരെ വിവിധ വകുപ്പുകള്‍ പ്രകാരം കേസ് രജിസ്റ്റര്‍ ചെയ്തതായി പൊലീസ് അറിയിച്ചു.
English Summary: Magistrate asked Bala Tsanga Atijeetha to undress and show her wounds
You may also like this video