ഫൈഡ് ലോക ചെസ് ചാമ്പ്യന്‍ഷിപ്പ് മത്സരത്തില്‍ പ്രഗ്നാനന്ദയ്ക്ക് പങ്കെടുക്കാന്‍ കഴിയുമോ എന്ന ചോദ്യത്തിന് പ്രഗ്ഗയല്ലെങ്കില്‍ വേറാര് എന്നായിരുന്നു ചാമ്പ്യന്‍ മാഗ്നസ് കാള്‍സന്റെ നല്കിയ മറുപടി. ഫൈനലില്‍ രണ്ട് മത്സരങ്ങള്‍ പ്രഗ്നാനന്ദയ്ക്കു മുന്നില്‍ സമനില വഴങ്ങേണ്ടി വന്ന നോര്‍വെ താരം മാഗ്നസ് കാള്സണ് ടൈബ്രേക്കറിലാണ് വിജയം നേടിയത്.
19 വയസുകാരനായ എതിരാളിയെ കാള്സണ് ഒട്ടും വിലകുറച്ചുകാണുന്നില്ലെന്ന് മാത്രമല്ല പ്രശംസിക്കുകയും ചെയ്തു. എത്ര കടുത്ത മത്സരങ്ങള്‍ കടന്നാണ് പ്രഗ്ഗ വന്നത്. വിശ്രമിക്കാന്‍ തനിക്ക് ലഭിച്ച സമയം പ്രഗ്ഗയ്ക്ക് കിട്ടിയിരുന്നില്ലെന്നും കാള്സണ് പറഞ്ഞു.
English Summary:Magnus Carlson praises Pragnananda
You may also like this video