മഹാരാജാസ് കോളജിലെ സംഘർഷവുമായി ബന്ധപ്പെട്ട് 21 വിദ്യാർത്ഥികളെ സസ്‌പെൻഡ് ചെയ്തു. അന്വേഷണ റിപ്പോർട്ട് സമർപ്പിക്കുന്നത് വരെയാണ് സസ്പെൻഷനുള്ളത്. അന്വേഷണ കമ്മീഷന് മുന്നിൽ ഹാജരാകാൻ അല്ലാതെ ഇവർക്ക് കോളജിൽ പ്രവേശിക്കാനാകില്ല. 13 കെഎസ്‌യു, ഫ്രറ്റേർണിറ്റി പ്രവർത്തകരെയാണ് സസ്പെന്റ് ചെയ്തത്. എട്ട് എസ് എഫ് ഐ പ്രവർത്തകർക്കും സസ്പെൻഷൻ.
എസ്എഫ്‌ഐ യൂണിറ്റ് സെക്രട്ടറി അബ്ദുള്‍ നാസറിനെ ആക്രമിച്ചതായിരുന്നു സംഘർഷ കാരണം. കത്തി, ബിയര്‍ കുപ്പി, വടി എന്നിവ ഉപയോഗിച്ച് എസ്എഫ്ഐ പ്രവർത്തകരെ ആക്രമിക്കുകയായിരുന്നു. കെ എസ് യു – ഫ്രറ്റേർണിറ്റി പ്രവർത്തകരാണ് അക്രമം നടത്തിയത്. അതേസമയം, എറണാകുളം മഹാരാജാസ് കോളജില്‍ ഒരു വിദ്യാര്‍ത്ഥിയ്ക്ക് കുത്തേറ്റതുള്‍പ്പെടെ, വിദ്യാര്‍ത്ഥികള്‍ക്കും ഒരധ്യാപകനും നേര്‍ക്കുണ്ടായ അക്രമസംഭവങ്ങളെ ഉന്നതവിദ്യാഭ്യാസ വകുപ്പ് വളരെ ഗൗരവത്തോടെയാണ് കാണുന്നതെന്ന് മന്ത്രി ഡോ. ആര്‍ ബിന്ദു പ്രസ്താവനയില്‍ പറഞ്ഞു. ഭാവിയില്‍ കോളജില്‍ ഇത്തരം സംഘര്‍ഷസാഹചര്യം ഉരുത്തിരിയാന്‍ ഇടവരുന്നത് ഒഴിവാക്കാന്‍ കോളേജ് അധികൃതര്‍ക്ക് നിര്‍ദ്ദേശം നൽകിയതായി മന്ത്രി അറിയിച്ചിരുന്നു.
English Summary;Maharaja’s College Case; 21 students were suspended
You may also like this video