മഹാരാഷ്ട്രയിൽ താമസിക്കുന്ന 1000ലധികം പാകിസ്ഥാൻ പൗരന്മാരോട് സംസ്ഥാനം വിടാൻ നിർദ്ദേശിച്ചതായി സംസ്ഥാന സർക്കാർ സ്ഥിരീകരിച്ചു. ഉത്തർപ്രദേശ്, ഗോവ, ഉത്തരാഖണ്ഡ് എന്നിവിടങ്ങളിലും അധികാരികൾ ഹ്രസ്വകാല വിസയിലുള്ള പാകിസ്ഥാൻ പൗരന്മാർക്ക് എക്സിറ്റ് നോട്ടീസ് പുറപ്പെടുവിച്ചു. ജമ്മു കശ്മീരിലെ പഹൽഗാമിൽ നടന്ന ഭീകരാക്രമണത്തിന് പിന്നാലെയാണ് വിദേശ പൗരന്മാർക്ക് മേൽ കൂടുതൽ പരിശോധന നടത്തിയതിനെ തുടർന്നുള്ള നടപടി.
കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ എല്ലാ സംസ്ഥാനങ്ങളിലെയും മുഖ്യമന്ത്രിമാരുമായി ബന്ധപ്പെടുകയും നിശ്ചിത സമയപരിധിക്കപ്പുറം ഒരു പാകിസ്ഥാനിയും ഇന്ത്യയിൽ തങ്ങുന്നില്ലെന്ന് ഉറപ്പാക്കാൻ നിർദ്ദേശം നൽകി. പഞ്ചാബിൽ 75 പാകിസ്ഥാൻ പൗരന്മാർ സ്വന്തം രാജ്യത്തേക്ക് മടങ്ങിയെത്തിയപ്പോൾ 335 ഇന്ത്യൻ പൗരന്മാർ പാകിസ്ഥാനിൽ നിന്ന് തിരിച്ചെത്തിയിരുന്നു.

